Sub Lead

കിണറ്റില്‍ വീണ പെരുമ്പാമ്പിനെ രക്ഷിച്ച് ഷഗില്‍; കൈയ്യടിച്ചും വിമര്‍ശിച്ചും സോഷ്യല്‍മീഡിയ

മുകളിലെത്തിയപ്പോള്‍ ഷഗിലിനെ പിടിച്ചുകയറ്റാന്‍ ശ്രമിച്ചയാളുടെ കൈയില്‍ നിന്ന് വഴുതി വീണ്ടും താഴേക്കു വീണു.

കിണറ്റില്‍ വീണ പെരുമ്പാമ്പിനെ രക്ഷിച്ച് ഷഗില്‍;  കൈയ്യടിച്ചും വിമര്‍ശിച്ചും സോഷ്യല്‍മീഡിയ
X

തൃശൂര്‍: കിണറ്റില്‍ വീണ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തുന്ന ഫോറസ്റ്റ് വാച്ചറുടെ വീഡിയോ വൈറല്‍. തൃശൂര്‍ പേരാമംഗലം സ്വദേശി ഷഗില്‍ ആണ് ജീവന്‍ പണയം വച്ച് പെരുമ്പാമ്പിനെ രക്ഷപ്പെടുത്തിയത്. വീഡിയോ സോഷ്യല്‍മീഡിയയിലും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിച്ചു.


ഷഗിലിന്റെ ധീരതയെ വാഴ്ത്തിയും യാതൊരു മുന്‍കരുതലും ഇല്ലാതെ പാമ്പിനെ പിടിക്കാന്‍ കിണറ്റില്‍ ഇറങ്ങിയതിനെ വിമര്‍ശിച്ചും വീഡിയോ കണ്ടവര്‍ രംഗത്തെത്തി.

പാമ്പിനെ രക്ഷിക്കാന്‍ കയറില്‍ തൂങ്ങിയാണ് ഷഗില്‍ കിണറിലേക്ക് ഇറങ്ങിയത്. പാമ്പിനെ പിടിച്ചതും ഷഗിലിന്റെ ശരീരത്തില്‍ വരിഞ്ഞു മുറുക്കി. എന്നിട്ടും പിടിവിടാതെ പാമ്പുമായി മുകളിലേക്കെത്തി. പക്ഷേ മുകളിലെത്തിയപ്പോള്‍ ഷഗിലിനെ പിടിച്ചുകയറ്റാന്‍ ശ്രമിച്ചയാളുടെ കൈയില്‍ നിന്ന് വഴുതി വീണ്ടും താഴേക്കു വീണു. ഭാഗ്യത്തിന് യാതൊരു അപകടം പറ്റിയില്ല. വീണ്ടും നടത്തിയ ശ്രമത്തിലാണ് പാമ്പിനെ കരയ്‌ക്കെത്തിച്ചത്. പാമ്പിനെ പിന്നീട് പീച്ചി വനത്തിലേക്ക് വിട്ടു.

ഇത് തന്റെ ജോലിയാണെന്നും മുന്‍പ് കിണറ്റില്‍ അകപ്പെട്ട ഒരു രാജവെമ്പാലയെയും ഇതുപോലെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഷഗില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഷഗിലിന്റെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Next Story

RELATED STORIES

Share it