Sub Lead

ഗ്രീന്‍ലാന്‍ഡിന് മുകളില്‍ എഫ്-35 യുദ്ധവിമാനങ്ങള്‍ പറത്തി ഡെന്‍മാര്‍ക്ക്(video)

ഗ്രീന്‍ലാന്‍ഡിന് മുകളില്‍ എഫ്-35 യുദ്ധവിമാനങ്ങള്‍ പറത്തി ഡെന്‍മാര്‍ക്ക്(video)
X

നൂക്ക്: യുഎസ് ഭീഷണി നിലനില്‍ക്കെ ഗ്രീന്‍ലാന്‍ഡില്‍ എഫ്-35എസ് യുദ്ധവിമാനങ്ങളുമായി പരിശീലനം നടത്തി ഡെന്‍മാര്‍ക്ക് സൈന്യം. രണ്ട് എഫ്-35എസ് വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു പരിശീലനം. ഈ വിമാനങ്ങള്‍ക്ക് വായുവില്‍ തന്നെ ഇന്ധനം നല്‍കാന്‍ ഫ്രാന്‍സില്‍ നിന്നും വ്യോമടാങ്കറും എത്തി. വടക്കന്‍ യൂറോപിലെ ജട്ട്‌ലാന്‍ഡില്‍ നിന്നും ഗ്രീന്‍ലാന്‍ഡിന്റെ കിഴക്കന്‍ തീരത്തെ കുലുസുക് പ്രദേശത്തേക്കാണ് യുദ്ധവിമാനങ്ങള്‍ പറന്നത്. തെക്കന്‍ ഫ്രാന്‍സിലെ താവളത്തില്‍ നിന്നാണ് ഫ്രഞ്ച് ടാങ്കര്‍ വിമാനം എത്തിയത്. വടക്കന്‍ അറ്റ്‌ലാന്റികിന് മുകളില്‍ പരിശീലനം നടത്തിയ വിമാനങ്ങള്‍ ഡെന്‍മാര്‍ക്കിന് കീഴിലുള്ള ഫറോ ദ്വീപസമൂഹത്തിന് മുകളിലൂടെയും പറന്നു. ഫ്രാന്‍സിന് പുറമെ ജര്‍മനിയും സ്വീഡനും നോര്‍വെയും ഈ പരിശീലനത്തില്‍ പങ്കെടുത്തതായി റിപോര്‍ട്ടുകള്‍ പറയുന്നു.

യുഎസ് സര്‍ക്കാര്‍ ഡെന്‍മാര്‍ക്കിന് നല്‍കിയ എഫ്35-എസ് വിമാനങ്ങള്‍ തന്നെ ഡെന്‍മാര്‍ക്ക് സൈന്യം പരിശീലനത്തിന് ഉപയോഗിച്ചത് ചര്‍ച്ചയായിട്ടുണ്ട്. യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനാണ് ഈ യുദ്ധവിമാനം നിര്‍മിക്കുന്നത്. പക്ഷേ, ഇതിന്റെ ഏറ്റവും മികച്ച ഓപ്ഷന്‍ യുഎസ് സൈന്യത്തിന്റെ കൈവശം മാത്രമാണുള്ളത്.

Next Story

RELATED STORIES

Share it