മയക്കുമരുന്ന് ലഹരിയില്‍ റോഡില്‍ നൃത്തം ചെയ്തു; ലഹരിവിരുദ്ധ ഹ്രസ്വ ചിത്ര നിര്‍മാതാവ് അറസ്റ്റില്‍

ചാലക്കുടി: മയക്കുമരുന്ന് ലഹരിയില്‍ റോഡില്‍ നൃത്തം ചെയ്ത ലഹരിവിരുദ്ധ ഹ്രസ്വ ചിത്ര നിര്‍മാതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജനെ(34)യാണ് കൊരട്ടി പോലിസ് അറസ്റ്റ് ചെയ്തത്. യുവാവില്‍ നിന്ന് അതീവ മാരക ലഹരി മരുന്നായ എംഡിഎംഎ പിടികൂടിയതായും പോലിസ് അറിയിച്ചു. നിരവധി ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മിച്ച വിഷ്ണുരാജന്‍ കാമറമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിഷ്ണു നിര്‍മിച്ച ഹ്രസ്വചിത്രങ്ങളില്‍ ചിലത് ലഹരി ഉപയോഗത്തിന്റെ വിപത്തിനെ കുറിച്ച് യുവാക്കളെ ബോധവല്‍ക്കരിക്കുന്നവയാണ്. എറണാകുളത്തെ വീട്ടില്‍ നിന്നു പുതിയ ഹ്രസ്വചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടിയിലെ കഥാകൃത്തിനെ കാണാന്‍ വീട്ടിലേക്ക് പോവുന്നതിനിടെയാണ് ലഹരിമൂത്ത് റോഡില്‍ ഡാന്‍സ് കളിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചിറങ്ങര ദേശീയപാത ജങ്ഷനിലാണ് സംഭവം. റോഡില്‍ ഡാന്‍സ് കളിക്കുന്നത് കണ്ട യുവാവിനെ പോലിസ് കൈയോടെ പിടി കൂടുകയായിരുന്നു. തുടര്‍ന്നു പോലിസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്. പ്രതി ഉപയോഗിച്ച ആഡംബര വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തതായി കൊരട്ടി സിഐ ബി കെ അരുണ്‍ അറിയിച്ചു.
Danced on the road under the influence of drugs; Anti-drug short film maker arrested
RELATED STORIES
സന്ദേശ് ജിങ്കന് ബെംഗളൂരു എഫ് സിയില് തിരിച്ചെത്തി
14 Aug 2022 2:21 PM GMTസ്പാനിഷ് ലീഗിന് തുടക്കം; ബാഴ്സയ്ക്ക് സമനില പൂട്ട്; റയല് ഇന്നിറങ്ങും
14 Aug 2022 11:42 AM GMTഇറ്റാലിയന് സീരി എയ്ക്ക് തുടക്കം; മിലാന് ക്ലബ്ബുകള് ജയത്തോടെ തുടങ്ങി
14 Aug 2022 4:46 AM GMTഫോം തുടര്ന്ന് നെയ്മര്; പിഎസ്ജിക്ക് തകര്പ്പന് ജയം
14 Aug 2022 4:30 AM GMTബ്രിങ്ടണ് പിറകെ ബ്രന്റ്ഫോഡിനോടും തോല്വി; യുനൈറ്റഡിന് ഹാഗിന് കീഴിലും...
14 Aug 2022 4:21 AM GMTപ്രീമിയര് ലീഗ്; നാലടിച്ച് ആഴ്സണലും മാഞ്ചസ്റ്റര് സിറ്റിയും
13 Aug 2022 5:42 PM GMT