വരന്‍ പോലിസായാലും രക്ഷയില്ല; വീണ്ടും ദലിത് വിവാഹങ്ങള്‍ക്കു നേരെ സവര്‍ണ ആക്രമണം

വരന്‍ പോലിസായാലും രക്ഷയില്ല; വീണ്ടും ദലിത് വിവാഹങ്ങള്‍ക്കു നേരെ സവര്‍ണ ആക്രമണം

ജയ്പൂര്‍: രാജ്യവ്യാപകമായി ദലിത് വിഭാഗങ്ങളുടെ ആഘോഷങ്ങള്‍ക്കു നേരെയുള്ള സവര്‍ണരുടെ ആക്രമണത്തിന് പുതിയൊരു ഉദാഹരണം കൂടി. രാജസ്ഥാനിലെ ദഗര്‍ ഗ്രാമത്തിലാണ് പോലിസുകാരനായ വരന്‍ സവായ് റാമിന്റെ വിവാഹഘോഷയാത്രയ്ക്കു നേരെ രജപുത്ര വിഭാഗത്തിന്റെ ആക്രമണം ഉണ്ടായത്. ആയുധങ്ങളുമായെത്തിയ സവര്‍ണര്‍ ഘോഷയാത്രയ്ക്കു നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞു. തുടര്‍ന്ന് വരനെയടക്കം ആയുധങ്ങളുമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. വരനൊപ്പമുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വരന്റെ പരാതിയില്‍ പോലിസ് കണ്ടാലറിയുന്നവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രജപുത്രരുടെ ഗ്രാമത്തിലൂടെ ആഘോഷത്തോടെ വരനും സംഘവും കടന്നുപോയതാണ് സവര്‍ണരെ പ്രകോപിപ്പിച്ചത്.shanu

shanu

Our Contributor help bring you the latest article around you


RELATED STORIES

Share it
Top