Sub Lead

തെരുവുനായ്ക്കളെ ഭയന്ന് വീട്ടില്‍ അഭയംതേടിയ ദലിത് യുവാവിനെ കള്ളനെന്ന് കരുതി ചുട്ടുകൊന്നു

28കാരനായ സുജിത് കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

തെരുവുനായ്ക്കളെ ഭയന്ന് വീട്ടില്‍ അഭയംതേടിയ ദലിത് യുവാവിനെ കള്ളനെന്ന് കരുതി ചുട്ടുകൊന്നു
X

ലഖ്‌നൗ: തെരുവ് നായ്ക്കളെ ഭയന്ന് അപരിചതമായ വീട്ടില്‍ അഭയം തേടിയ ദലിത് യുവാവിനെ കള്ളനാണെന്നു കരുതി പെട്രോളൊഴിച്ച് ചുട്ടുകൊന്നു. 28കാരനായ സുജിത് കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. 40 ശതമാനം പൊള്ളലേറ്റ യുവാവിനെ ശ്യാമപ്രസാദ് മുഖര്‍ജി സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു യുവാവ്. മുറിവുകളിലെ അണുബാധ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പുലര്‍ച്ചെ ബന്ധുവീട്ടിലേക്ക് നടന്നുപോവുകയായിരുന്നു സുജിത് കുമാര്‍. ഇതിനിടെ തെരുവുനായ്ക്കള്‍ ആക്രമിക്കാനെത്തിയപ്പോള്‍ ഭയന്ന് റോഡരികിലെ വീട്ടില്‍ അഭയം തേടുകയായിരുന്നു. എന്നാല്‍ സുജിത്തിനെ കണ്ടതും കള്ളനാണെന്ന് തെറ്റിദ്ധരിച്ച വീട്ടുകാര്‍ സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചു. ശേഷം ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 40 ശതമാനത്തിലധികം പൊള്ളലേറ്റ യുവാവിനെ പരിസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്.

സംഭവത്തില്‍ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തതായാണ് വിവരം. ശ്രാവണ്‍, ഉമേഷ് യാദവ് എന്നീ പ്രതികളെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലും മറ്റ് രണ്ട് പ്രതികളെ പിന്നീടും അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

Next Story

RELATED STORIES

Share it