Sub Lead

താലൂക്ക്ഭരണകൂടം ഇടപ്പെട്ടു; ജീവിതത്തിലാദ്യമായി ക്ഷേത്രത്തില്‍ പ്രവേശിച്ച് ദിന്ദഗൂരിലെ ദളിത് കുടുംബങ്ങള്‍

ക്ഷേത്രങ്ങളിലെ പ്രവേശനം ആവശ്യപ്പെട്ട് ഗ്രാമത്തിലെ പട്ടികജാതി കുടുംബങ്ങള്‍ താലൂക്ക് ഭരണകൂടത്തിന് അടുത്തിടെ നിവേദനം നല്‍കിയിരുന്നു.

താലൂക്ക്ഭരണകൂടം ഇടപ്പെട്ടു; ജീവിതത്തിലാദ്യമായി ക്ഷേത്രത്തില്‍ പ്രവേശിച്ച് ദിന്ദഗൂരിലെ ദളിത് കുടുംബങ്ങള്‍
X

ബംഗളൂരു: ആദ്യമായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് കര്‍ണാടക ഹസന്‍ ജില്ലയിലെ ചന്നരയപട്ടണ താലൂക്കിലെ ദിന്ദഗൂരിലെ ദളിത് കുടുംബങ്ങള്‍. പോലിസിന്റെയും ഉന്നത ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലാണ് ഇവര്‍ ചൊവ്വാഴ്ച ഉച്ചയോടെ പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളില്‍ പ്രവേശിച്ചത്. ഇതുവരെ ക്ഷേത്രത്തിന് പുറത്തുനിന്ന് പ്രാര്‍ഥിക്കാന്‍ മാത്രമായിരുന്നു ഇവര്‍ക്ക് അനുമതിയുണ്ടായിരുന്നത്. ചന്നരായപട്ടണ താലൂക്കിലെ മല്ലേശ്വര ക്ഷേത്രം, ബസവണ്ണ ക്ഷേത്രം, സത്യമ്മ ക്ഷേത്രം, കേശവ ക്ഷേത്രം എന്നിവിടങ്ങളിലാണ് ദലിത് കുടുംബങ്ങള്‍ പ്രവേശിച്ചത്.


ക്ഷേത്രങ്ങളിലെ പ്രവേശനം ആവശ്യപ്പെട്ട് ഗ്രാമത്തിലെ പട്ടികജാതി കുടുംബങ്ങള്‍ താലൂക്ക് ഭരണകൂടത്തിന് അടുത്തിടെ നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് തഹസില്‍ദാര്‍ ജെബി മാരുതിയും ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ലക്ഷ്‌മേ ഗൗഡയും ഗ്രാമത്തില്‍ ഒരു യോഗം വിളിച്ചു ചേര്‍ത്തു പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. യോഗത്തില്‍, ദളിതര്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍ വിരോധമില്ലെന്ന് 'സവര്‍ണ' വിഭാഗത്തിലുള്ളവര്‍ അറിയിച്ചു.ദലിതര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളില്ലെന്നും എതിര്‍പ്പുണ്ടെങ്കില്‍ ഭരണകൂടം സുരക്ഷ നല്‍കുമെന്നും തഹസില്‍ദാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

തുടര്‍ന്നാണ് ചൊവ്വാഴ്ച അധികൃതര്‍ ദലിതര്‍ക്ക് ക്ഷേത്ര പ്രവേശനത്തിന് സൗകര്യമൊരുക്കിയത്.

Next Story

RELATED STORIES

Share it