Sub Lead

ഉന്നാവോയിലെ കസ്റ്റഡി കൊലപാതകം; അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് എന്‍സിഎച്ച്ആര്‍ഒ പരാതി നല്‍കി

കര്‍ഫ്യൂവിനിടെ പച്ചക്കറി വില്‍പ്പന നടത്തിയെന്നാരോപിച്ച് സമീപത്തെ സ്റ്റേഷനിലെ കോണ്‍സ്റ്റബില്‍മാരായ വിജയ് ചൗധരി, സീമാബത്ത്, മറ്റൊരു ഹോം ഗാര്‍ഡ് എന്നിവരെത്തി ഇസ്ലാമിന്റെ മകനായ ഫൈസലെന്ന കൗമാരക്കാരനെ ബൈക്കില്‍ കൊണ്ടുപോവുകയായിരുന്നുവെന്നാണ് ബാംഗര്‍മാവു കൊട്ടവാലി മേഖലയിലെ താമസക്കാരായ ഫൈസലിന്റെ ബന്ധുക്കള്‍ പറയുന്നത്.

ഉന്നാവോയിലെ കസ്റ്റഡി കൊലപാതകം; അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് എന്‍സിഎച്ച്ആര്‍ഒ പരാതി നല്‍കി
X

ലഖ്‌നൗ: ഉന്നാവോയിലെ ബാംഗര്‍മാവു സ്‌റ്റേഷനിലെ കസ്റ്റഡി കൊലപാതകത്തില്‍ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സ് (എന്‍സിഎച്ച്ആര്‍ഒ) ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി.

പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ഇരയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. റീത്ത ഭൂയാര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയതായി എന്‍സിഎച്ച്ആര്‍ഒ സ്‌റ്റേറ്റ് സെക്രട്ടറി മസ്‌റൂഫ് കമാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പോലിസ് ക്രൂരതയുമായി ബന്ധപ്പെട്ട കസ്റ്റഡി മരണങ്ങള്‍ സംബന്ധിച്ച കേസുകള്‍ ഗുരുതരമാണെന്നും മനുഷ്യാവകാശ കമ്മീഷനും സുപ്രിം കോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

കര്‍ഫ്യൂവിനിടെ പച്ചക്കറി വില്‍പ്പന നടത്തിയെന്നാരോപിച്ച് സമീപത്തെ സ്റ്റേഷനിലെ കോണ്‍സ്റ്റബില്‍മാരായ വിജയ് ചൗധരി, സീമാബത്ത്, മറ്റൊരു ഹോം ഗാര്‍ഡ് എന്നിവരെത്തി ഇസ്ലാമിന്റെ മകനായ ഫൈസലെന്ന കൗമാരക്കാരനെ ബൈക്കില്‍ കൊണ്ടുപോവുകയായിരുന്നുവെന്നാണ് ബാംഗര്‍മാവു കൊട്ടവാലി മേഖലയിലെ താമസക്കാരായ ഫൈസലിന്റെ ബന്ധുക്കള്‍ പറയുന്നത്.

കസ്റ്റഡിയിലെടുത്ത ഫൈസലിനെ പോലിസ് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ പോലിസുകാര്‍ക്കെതിരേ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കസ്റ്റഡിയില്‍ ഒരു വ്യക്തിയും ഒരു തരത്തിലുള്ള പീഡനത്തിനും വിധേയരാകാന്‍ പാടില്ലന്നാണ് സുപ്രിം കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും നിര്‍ദേശമെന്ന് കേസുമായി ബന്ധപ്പെട്ട വാര്‍ത്താക്കുറിപ്പില്‍ മസ്‌റൂഫ് കമാല്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, കസ്റ്റഡി മരണ കേസുകള്‍ തുടരുകയാണ്. ഫൈസലിന്റെ കാര്യത്തില്‍, ശാരീരികവും മാനസികവുമായ പീഡനം ഉണ്ടായിരുന്നുവെന്ന് നിഷേധിക്കാന്‍ കഴിയില്ല. പ്രതികളായ പോലിസുകാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ അന്വേഷണം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it