Sub Lead

തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി കൊലപാതകം; ഓട്ടോ ഡ്രൈവര്‍ കൊല്ലപെട്ടു

സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ പോലിസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് കുമരേശന്‍ തന്നെ നേര്‍ത്തെ വെളിപ്പെടുത്തിരുന്നു

തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി കൊലപാതകം; ഓട്ടോ ഡ്രൈവര്‍ കൊല്ലപെട്ടു
X

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും കസ്റ്റഡി കൊലപാതകം. തെങ്കാസി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ എന്‍ കുമരേശനാണ് പോലിസിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലിസുകാര്‍ക്കെതിരേ കേസെടുത്തു.

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പാണ് പോലിസ് കുമരേശനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍വച്ച് പോലിസ് ക്രൂരമായി മര്‍ദ്ദിച്ചശേഷം വിട്ടയക്കുകയായിരുന്നു. വീട്ടിലെത്തിയശേഷം കുമരേശന്‍ ആരോടും അധികം സംസാരിച്ചിരുന്നില്ല. പിന്നീട് ചോര ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും തിരുനെല്‍വേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കുമരേശന്റെ വൃക്കയ്ക്കും മറ്റ് ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതായി തിരുനെല്‍വേലി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു

ഭൂമി തര്‍ക്കേസില്‍ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ പോലിസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് കുമരേശന്‍ തന്നെ നേര്‍ത്തെ വെളിപ്പെടുത്തിരുന്നു. മര്‍ദ്ദിച്ച വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പറഞ്ഞാല്‍ പിതാവിനെ ഉപദ്രവിക്കുമെന്ന് പറഞ്ഞതായും കുമരേശന്‍ വെളിപെടുത്തിരുന്നു. സംഭവത്തില്‍ ബന്ധുക്കള്‍ കുമരേശന് നീതി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പോലിസുകാര്‍ക്കെതിരെയും കേസെടുത്തു. സബ് ഇന്‍സ്പെക്ടര്‍ ചന്ദ്രശേഖര്‍, കോണ്‍സ്റ്റബിള്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 173 (3) വകുപ്പ് പ്രകാരമാണ് പോലിസുകാര്‍ക്കെതിരെ കേസെടുത്തത്.

ദിവസങ്ങള്‍ക്ക് മുമ്പ് തൂത്തുക്കുടിയില്‍ അറസ്റ്റിലായ മരവ്യാപാരിയായ ജയരാജനെയും ,മകന്‍ ബനിക്‌സിനെയും കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത വിവാദമാവുന്നതിനിടെയാണ് തമിഴ്നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം റിപോര്‍ട്ട് ചെയ്യുന്നത്. കസ്റ്റഡി കൊലപാതകത്തില്‍ പോലിസുകാര്‍ക്കെതിരേ കേസ് എടുക്കുകയോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ പ്രതിഷേധം കനക്കുന്നുണ്ട്. കുറ്റക്കാരായ പോലിസുകാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചു.






Next Story

RELATED STORIES

Share it