Sub Lead

കശ്മീരിലെ സായുധ ആക്രമണം: പിന്നില്‍ ജയ്‌ഷെ മുഹമ്മദിന്റെ ഫിദായിന്‍ സ്‌ക്വാഡ് മേധാവി ആദില്‍ അഹമ്മദ് ദര്‍

350 കിലോ വരുന്ന സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ആക്രമണം.കാറില്‍ ഇവ നിറച്ച ശേഷം സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 2500 ഓളം സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

കശ്മീരിലെ സായുധ ആക്രമണം:  പിന്നില്‍ ജയ്‌ഷെ മുഹമ്മദിന്റെ ഫിദായിന്‍  സ്‌ക്വാഡ് മേധാവി ആദില്‍ അഹമ്മദ് ദര്‍
X

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യത്തിന് കനത്ത ആള്‍നാശം വിതച്ച ആക്രമണത്തിനു പിന്നില്‍ കശ്മീരിലെ സായുധസംഘടനയായ ജെയ്‌ഷെ മുഹമ്മദ്.സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്.കശ്മീരിലെ പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദ് ദര്‍ ആണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപോര്‍ട്ട്. ഇയാളുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ജെയ്‌ഷെ മുഹമ്മദിന്റെ ഫിദായിന്‍ സ്‌ക്വാഡ് മേധാവിയാണ് ആദില്‍ മുഹമ്മദെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

2018ലാണ് ആദില്‍ എന്ന വഖാര്‍ ജയ്‌ഷെ മുഹമ്മദില്‍ അംഗത്വമെടുക്കുന്നത്.350 കിലോ വരുന്ന സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ആക്രമണം.കാറില്‍ ഇവ നിറച്ച ശേഷം സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 2500 ഓളം സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തിനുപിന്നാലെ ജവാന്മാര്‍ക്കുനേരെ വെടിവയ്പും ഉണ്ടായതായി റിപോര്‍ട്ടുകളുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സി അവകാശപ്പെട്ടിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ യൂനിഫോം ധരിച്ച് ആയുധങ്ങളുമായിരിക്കുന്ന ആദിലിന്റെ ചിത്രങ്ങള്‍ ജെയ്‌ഷെ മുഹമ്മദ് പുറത്തുവിട്ടിട്ടുണ്ട്. സായുധസംഘങ്ങള്‍ക്കെതിരേ സൈന്യം താഴ്‌വരയില്‍ അടുത്തിടെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ മറുപടിയായാണ് ആക്രമണമെന്നാണ് പുറത്തുവരുന്ന വിവരം.


തിരിച്ചടി നല്‍കാനൊരുങ്ങി സൈന്യം


അതേസമയം,ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ ഒരുങ്ങുകയാണ് സൈന്യം. ഇതിനുള്ള സൂചന പ്രധാനമന്ത്രി മോദി നല്‍കി കഴിഞ്ഞു. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും സായുധസംഘങ്ങളോടുള്ള നിലപാട് കടുപ്പിച്ചിട്ടുണ്ട്.ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനോട് കാശ്മീരിലെത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചു.


അവന്തിപോറയിലുണ്ടായ സ്‌ഫോടനത്തില്‍ ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും രംഗത്തെത്തി. പുല്‍വാമ ആക്രമണത്തില്‍ മറക്കാനാകാത്ത തിരിച്ചടി നല്‍കണമെന്ന് അരുണ്‍ ജെയ്റ്റലി പറഞ്ഞു.ആഭ്യന്തരമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്ഥിതി വിലയിരുത്തി. അജിത് ഡോവല്‍ പ്രത്യേക യോഗവും വിളിച്ചു ചേര്‍ത്തു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാജ്‌നാഥ് സിങ് നാളെ ശ്രീനഗറിലേക്ക് തിരിക്കും.

ആക്രമണം ഉച്ചയ്ക്കു മൂന്നോടെ


ഉച്ചയ്ക്കു മൂന്നോടെ ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലാണ് സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെ ആക്രണം നടന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വച്ച വാഹനം ഓടിച്ചു കയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു. ശ്രീനഗറില്‍ നിന്ന് 20 അകലെ അവന്തിപ്പൊരയിലാണ് സംഭവം. വാഹനവ്യൂഹത്തിന്റെ മധ്യഭാഗത്തായി സഞ്ചരിച്ചിരുന്ന ബസിന് നേരെയായിരുന്നു ആക്രമണം. നിരവധി വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു.

എഴുപത് വാഹനങ്ങളാണ് സൈനികരുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. ഇതില്‍ സൈനികര്‍ സഞ്ചരിച്ച രണ്ട് ബസുകള്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തെ കുറിച്ച് ജമ്മു കശ്മീര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it