Sub Lead

കാസര്‍കോഡ് മണ്ഡലത്തിലെ കള്ളവോട്ട്: മൂന്നുപേര്‍ക്കെതിരേ കേസെടുത്തു

ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇടതുപക്ഷ പഞ്ചായത്തംഗം എം വി സലീന, കെ പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

കാസര്‍കോഡ് മണ്ഡലത്തിലെ കള്ളവോട്ട്: മൂന്നുപേര്‍ക്കെതിരേ കേസെടുത്തു
X

കണ്ണൂര്‍: കാസര്‍കോഡ് ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് ചെയ്തുവെന്ന പരാതിയില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ ക്രിമിനല്‍ കേസ്. ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇടതുപക്ഷ പഞ്ചായത്തംഗം എം വി സലീന, കെ പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തും. ആരോപണ വിധേയരുടെ വാദം കൂടി കേട്ട ശേഷമാണ് പരിയാരം പോലിസ് കേസെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സെലീനയെ പഞ്ചായത്ത് അംഗത്വത്തില്‍ നിന്ന് അയോഗ്യരാക്കാനുള്ള നടപടിയും ഉടന്‍ ഉണ്ടാവും.

സെലീന കള്ളവോട്ട് ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുടെ അംഗത്വം റദ്ദാക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. കള്ളവോട്ട് തെളിഞ്ഞവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇടതുപക്ഷ അനുഭാവികള്‍ കള്ളവോട്ട് ചെയ്തതായി വ്യക്തമായത്. ഈ ദൃശ്യങ്ങള്‍ പോലിസ് തെളിവായി സ്വീകരിക്കും.

Next Story

RELATED STORIES

Share it