Sub Lead

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ കൊടി ഉയര്‍ന്നു

ഇന്നു മുതല്‍ ഈ മാസം നാലു വരെ എറണാകുളം മറൈന്‍ഡ്രൈവില്‍ തയ്യാറാക്കിയ വേദിയിലാണ് സമ്മേളനം നടക്കുന്നത്.പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സമ്മേളന നഗരയില്‍ പതാക ഉയര്‍ത്തി.തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം നിര്‍വ്വഹിക്കും

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ കൊടി ഉയര്‍ന്നു
X

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ കൊടി ഉയര്‍ന്നു.ഇന്നു മുതല്‍ ഈ മാസം നാലു വരെ എറണാകുളം മറൈന്‍ഡ്രൈവില്‍ തയ്യാറാക്കിയ വേദിയിലാണ് സമ്മേളനം നടക്കുന്നത്.പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സമ്മേളന നഗരയില്‍ പതാക ഉയര്‍ത്തി.തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍,എസ് രാചന്ദ്രന്‍പിള്ള,കൊടിയേരി ബാലകൃഷ്ണന്‍,ബൃന്ദ കാരാട്ട്,എം എ ബേബി,ജി രാമകൃഷ്ണന്‍ അടക്കമുളള നേതാക്കള്‍ പങ്കെടുക്കും.തുടര്‍ന്ന് പ്രവര്‍ത്തന റിപോര്‍ട്ടില്‍ ചര്‍ച്ച ആരംഭിക്കും.സംസ്ഥാനത്തെ വിവിധി ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

പ്രതിനിധി സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് നയരേഖയും അവതരിപ്പിക്കും.അടുത്ത 25 വര്‍ഷം മുന്‍നിര്‍ത്തിയുള്ള നയരേഖ മുഖ്യമന്ത്രിയും പി ബി അംഗവുമായ പിണറായി വിജയനായിരിക്കും അവതരിപ്പിക്കുന്നത്.ഇന്നത്തെ പ്രതിനിധി സമ്മേളനത്തിനു ശേഷം വൈകുന്നേരം അഞ്ചര മുതല്‍ വിപ്ലവ ഗാനങ്ങളുടെ അവതരണം,രാത്രി ഏഴിന് കെപിഎസിയുടെ നാടകം എന്നിവയും ഉണ്ടാകും.37 വര്‍ഷത്തിനു ശേഷമാണ് എറണാകുളം ജില്ല സംസ്ഥാന സമ്മേളനത്തിന് വീണ്ടും വേദിയാകുന്നത്.

Next Story

RELATED STORIES

Share it