സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ഡല്‍ഹിയില്‍ ചേരും; ബംഗാളിലെ സീറ്റ് ധാരണയ്ക്കുള്ള നീക്കം ചര്‍ച്ചയാവും

ബംഗാളിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം മുന്നില്‍കണ്ട് കോണ്‍ഗ്രസുമായി സീറ്റ് ധാരണയ്ക്കുള്ള നീക്കം പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ഡല്‍ഹിയില്‍ ചേരും;  ബംഗാളിലെ സീറ്റ് ധാരണയ്ക്കുള്ള നീക്കം ചര്‍ച്ചയാവും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഒരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ ഇന്ന് ഡല്‍ഹിയില്‍ ചേരുന്നു. ബംഗാളിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം മുന്നില്‍കണ്ട് കോണ്‍ഗ്രസുമായി സീറ്റ് ധാരണയ്ക്കുള്ള നീക്കം പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇരുപാര്‍ട്ടികളും സിറ്റിങ് സീറ്റുകളിലും ശക്തികേന്ദ്രങ്ങളിലും പരസ്പരം മല്‍സരിക്കാതിരിക്കാന്‍ ധാരണയുണ്ടാക്കും. കോണ്‍ഗ്രസ് സഹകരണത്തിനായി സിപിഎം ബംഗാള്‍ ഘടകം ഏറെക്കാലമായി ആവശ്യമുന്നയിച്ചുവരികയാണ്. കോണ്‍ഗ്രസ് സഹകരണത്തിന് വിലങ്ങുതടിയായി നിന്നിരുന്ന കാരാട്ട് പക്ഷം നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളും പിബിയില്‍ പൊതുവായി ഉയര്‍ന്നുവരും. ദേശീയ നേതാക്കള്‍ കേരളത്തില്‍ മല്‍സരിക്കുന്ന കാര്യവും ചര്‍ച്ചയായേക്കാം.

RELATED STORIES

Share it
Top