- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അരും കൊലകളുടെ ആയിരം ദിനങ്ങള്‍; സിപിഎം കൊലപ്പെടുത്തിയത് 16 പേരെ
പിണറായി വിജയന്‍ മുഖ്യ മന്ത്രിയായ ശേഷം കേരളത്തില്‍ നടന്ന 20 കൊലപാതകങ്ങളില്‍ 16 ലും പ്രതികള്‍ സിപിഎമ്മുകാര്‍. ഭരണവും സമരവുമെന്ന പഴയ തിയറി മാറ്റി, ഭരണവും നരഹത്യകളുമെന്ന തലത്തിലെത്തിയിരിക്കുന്നു പിണറായി സര്‍ക്കാരിനു കീഴില്‍ സിപിഎമ്മിന്റെ അജണ്ടകള്‍.

പി സി അബ്ദുല്ല
കോഴിക്കോട്: പിണറായി സര്‍ക്കാര്‍ ആയിരം അധികാര ദിനങ്ങളുടെ മേനി പറച്ചിലില്‍ അഭിരമിക്കുമ്പോഴും കരള്‍ പിളര്‍ന്ന് കൊടി നാട്ടുന്ന സ്വന്തം പാര്‍ട്ടിയിലെ കൊലക്കത്തികള്‍ക്ക് വിശ്രമമില്ല. പ്രതിയോഗികളെ ഇരുളില്‍ മറഞ്ഞിരുന്ന് മാര്‍ക്‌സിസ്റ്റുകാര്‍ കൊന്നു തീര്‍ക്കുകയാണ്. പിണറായി വിജയന്‍ മുഖ്യ മന്ത്രിയായ ശേഷം കേരളത്തില്‍ നടന്ന 20 കൊലപാതകങ്ങളില്‍ 16 ലും പ്രതികള്‍ സിപിഎമ്മുകാര്‍. ഭരണവും സമരവുമെന്ന പഴയ തിയറി മാറ്റി, ഭരണവും നരഹത്യകളുമെന്ന തലത്തിലെത്തിയിരിക്കുന്നു പിണറായി സര്‍ക്കാരിനു കീഴില്‍ സിപിഎമ്മിന്റെ അജണ്ടകള്‍.
തലയോട്ടി കുത്തിപ്പിളര്‍ന്നും കുടല്‍മാല കീറിയും ചേതനയറ്റ പ്രതിയോഗിയുടെ ശരീരങ്ങളില്‍ പിന്നെയും കഠാര കുത്തിത്താഴ്ത്തിയുമൊക്കെ മാര്‍ക്‌സിസ്റ്റ് കൊലയാളികല്‍ കേരളത്തില്‍ കൊടും ക്രൂരതകളുടെ പുതിയ ചരിത്രമെഴുതുകയാണ്. ഫസലിന്റെയും ടിപിയുടേയും മറ്റ് നിരവധി മനുഷ്യരുടേയും ചുടു ചോരകൊണ്ട് ചുകപ്പിച്ച പാര്‍ട്ടി കൊടി, മട്ടന്നൂരും കടന്ന് കാസര്‍കോടെത്തിയപ്പോള്‍ അതിന്റെ എല്ലാ ഭീകരതകളോടെയുമാണ് പാറുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മട്ടന്നൂരില്‍ യുത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ശുഹൈബ് ദാരുണമായി കൊല്ലപ്പെട്ടത്. തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെപ്പോലെ, ശുഹൈബിന്റെ വ്യക്തിത്വവും സാമൂഹിക ഇടപെടലുകളും ഭാവിയില്‍ പ്രദേശത്ത് പാര്‍ട്ടിക്ക് ഭീഷണിയാവുമെന്ന് കണക്കു കൂട്ടി നിര്‍ദയം കൊന്നു കളയുകയായിരുന്നു സിപിഎമ്മുകാര്‍.
ശുഹൈബിന്റെ പിതാവിന്റേയും മാതാവിന്റേയും വിലാപമൊടുങ്ങും മുന്‍പാണ് കാസര്‍കോട് പെരിയയില്‍ രണ്ടു ചെറുപ്പക്കാരെ സിപിഎമ്മുകാര്‍ അരും കൊലക്കിരയാക്കിയത്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ സംസ്ഥാനത്തു നടന്നതു 20 രാഷ്ട്രീയ കൊലപാതകങ്ങളാണ്. ഇതില്‍ പതിനാറിലും കൊലയാളികള്‍ സിപിഎമ്മുകാര്‍. കൊല്ലപ്പെട്ടവരില്‍ 11 പേര്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍. പയ്യന്നൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ധനരാജാണ് ഈ ഭരണത്തില്‍ ആദ്യം കൊല്ലപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകന്‍. പ്രതികള്‍ ബിജെപിക്കാര്‍. പ്രതികാരമായി ബിജെപി പ്രവര്‍ത്തകന്‍ രാമചന്ദ്രനും പയ്യന്നൂരില്‍ കൊല്ലപ്പെട്ടു. ആയിരം ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടവരില്‍ 3 പേര്‍ സിപിഎം പ്രവര്‍ത്തകരും 3 പേര്‍ കോണ്‍ഗ്രസുകാരും 2 പേര്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുമാണ്.
കോട്ടയം ഈരാറ്റുപേട്ടയില്‍ പാര്‍ട്ടി വിട്ടയാളെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തി. പാലക്കാട് കസബയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.തലശ്ശേരി ധര്‍മടത്ത് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പ്രതികള്‍ സിപിഎം. കൂത്തുപറമ്പില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പ്രതികള്‍ ബിജെപിക്കാര്‍. പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനും ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. പ്രതികള്‍ ബിജെപി ,സിപിഎം പ്രവര്‍ത്തകര്‍. കണ്ണൂര്‍ മുഴക്കുന്നില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തി. പ്രതികള്‍ സിപിഎം .
2017ല്‍ കൊല്ലപ്പെട്ടവരെല്ലാം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കടയ്ക്കല്‍, ധര്‍മടം, ഗുരുവായൂര്‍, പയ്യന്നൂര്‍, ശ്രീകാര്യം എന്നിവിടങ്ങളിലാണു കൊല നടന്നത്. സിപിഎം-ഡിവൈഎഫ്‌ഐക്കാരാണു പ്രതികള്‍. 2018ല്‍ മഹാരാജാസ് കോളജില്‍ അഭിമന്യു കൊല്ലപ്പെട്ടു. പ്രതികള്‍ കാംപസ് ഫ്രണ്ടുകാര്‍. കഴിഞ്ഞ വര്‍ഷം ന്യൂ മാഹിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബ് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടു. രണ്ടു കേസിലും പ്രതികള്‍ സിപിഎം. പേരാവൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്തു സിപിഎം തന്നെ.
RELATED STORIES
ശുഭാംശു ഉള്‍പ്പെട്ട ആക്സിയോം-4 ദൗത്യം; വിക്ഷേപണം ഉച്ചയ്ക്ക് 12.01ന്
25 Jun 2025 2:36 AM GMTക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴു പേര്‍ക്ക് പരിക്ക്
24 Jun 2025 4:55 PM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMTഇറാനിലെ ഇന്‍ക്വിലാബ് സ്ക്വയറില്‍ വിജയാഘോഷം തുടങ്ങി (വീഡിയോ)
24 Jun 2025 4:01 PM GMT