- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത് സിപിഎം എംഎൽഎ
ആർഎസ്എസ് ജില്ലാ സംഘചാലക് ആര്‍ ദിവാകരന്‍ പങ്കെടുത്ത ചടങ്ങിലാണ് ഉദ്ഘാടനം നിർവഹിച്ചത്

കൊല്ലം: ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത് സിപിഎം എംഎൽഎ ഐഷാ പോറ്റി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘപരിവാര സംഘടനയായ സേവാഭാരതി സംഘടിപ്പിച്ച ചടങ്ങിലാണ് കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റി പങ്കെടുത്തത്. സിപിഐഎം പ്രവര്‍ത്തകരുടെ ക്ഷണം നിരസിച്ചാണ് സേവാഭാരതിയുടെ ചടങ്ങില്‍ പങ്കെടുത്തതെന്നും ആരോപണമുണ്ട്.
സേവാഭാരതിയുടെ ഗ്രാമ വൈഭവം ഫലവൃക്ഷ തൈനടീല്‍ യജ്ഞത്തിന്റെ താലൂക്ക് തല ഉദ്ഘാടനം ഇന്നലെയാണ് ഐഷാപോറ്റി എംഎല്‍എ നിര്‍വ്വഹിച്ചത്. എംഎല്‍എയുടെ വസതിയില്‍ നടന്ന ചങ്ങില്‍ ആരോഗ്യ ഭാരതി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി വാബ സജീവ്, ആർഎസ്എസ് ജില്ലാ സംഘചാലക് ആര്‍ ദിവാകരന്‍, സേവാഭാരതി താലൂക്ക് സെക്രട്ടറി എന്‍ സജികുമാര്‍ എന്നിവർ പങ്കെടുത്തിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഐഷാപോറ്റി എംഎല്‍എ രംഗത്തെത്തി. തന്റെ വീട്ടില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ എത്തി മരം നടുകയായിരുന്നുവെന്ന് ഐഷാ പോറ്റി പ്രതികരിച്ചു. വ്യക്തിപരമായ ബന്ധത്തിന്റെ പേരിലാണ് വൃക്ഷത്തൈ നട്ടത്. ഇത് വിവാദമാവുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും എംഎല്‍എ പറഞ്ഞു.
എംഎല്‍എയുടെ നടപടിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിമര്‍ശനം ആണ് ഉയരുന്നത്. സിപിഎമ്മും ബിജെപിയും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് കൊട്ടാരക്കര. അതുകൊണ്ടുതന്നെ എംഎല്‍എയുടെ നടപടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ക്ഷീണം ഉണ്ടാക്കിയെന്നാണ് പ്രാദേശിക നേതാക്കളുടെ പ്രതികരണം.
RELATED STORIES
വിമാനത്തില്‍ ബഹളമുണ്ടാക്കിയ 52 ജൂത കുട്ടികളെ ഇറക്കിവിട്ടു
24 July 2025 3:37 PM GMTഎയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു
24 July 2025 2:57 PM GMTസിന്ധുവിനെ അട്ടിമറിച്ച് 17കാരി ഉന്നതി ഹൂഡ; ചൈന ഓപ്പണില്‍ സിന്ധു...
24 July 2025 2:41 PM GMTലോകകപ്പ് ചെസ്; ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഫൈനലില്‍
24 July 2025 2:31 PM GMTസംഭല്‍ ശാഹീ ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം
24 July 2025 2:25 PM GMTസ്കൂള്‍ സമയമാറ്റം: മതസംഘടനകളുമായുള്ള സര്‍ക്കാര്‍ ചര്‍ച്ച വെള്ളിയാഴ്ച
24 July 2025 1:38 PM GMT