Sub Lead

സിപിഎം പ്രവര്‍ത്തകന്റെ അരുംകൊല: ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ ജനരോഷം ഉയരണം: എസ്ഡിപിഐ

അന്നം തേടി പോയി മടങ്ങുന്നതിനിടെയാണ് വീട്ടിന് സമീപത്ത് വച്ച് ഒരു സാധാരണക്കാരനെ ആര്‍എസ്എസ് ക്രിമിനലുകള്‍ അതിക്രൂരമായി വെട്ടിക്കൊന്നത്.

സിപിഎം പ്രവര്‍ത്തകന്റെ അരുംകൊല: ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ ജനരോഷം ഉയരണം: എസ്ഡിപിഐ
X

കോഴിക്കോട്: തലശ്ശേരി പുന്നോലില്‍ മല്‍സ്യതൊഴിലാളിയായ ഹരിദാസനെന്ന സിപിഎം പ്രവര്‍ത്തകനെ ഒരു പ്രകോപനവുമില്ലാതെ വെട്ടിക്കൊന്ന ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരെ ശക്തമായ ജനരോഷം ഉയരണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എ സി ജലാലുദീന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അന്നം തേടി പോയി മടങ്ങുന്നതിനിടെയാണ് വീട്ടിന് സമീപത്ത് വച്ച് ഒരു സാധാരണക്കാരനെ ആര്‍എസ്എസ് ക്രിമിനലുകള്‍ അതിക്രൂരമായി വെട്ടിക്കൊന്നത്.

ഒരു കാല്‍ വെട്ടിയെടുത്ത് ദൂരെ കളയുകയും ചെയ്തു. ഉന്നത നേതാക്കളുടെ വ്യക്തമായ ഗൂഢാലോചനയും കൃത്യമായ ആസൂത്രണവും സംഭവത്തിന് പിന്നിലുണ്ടെന്ന് വ്യക്തം. പോലിസ് അക്രമികളെ പിടികൂടുന്നതിനൊപ്പം തന്നെ ഗൂഢാലോചന നടത്തിയവരെയും ഉടന്‍ പിടികൂടണം. ഇതര ജില്ലയിലെ ഒരു ബിെ.പി നേതാവ് കഴിഞ്ഞ കുറച്ച് ദിവസമായി കണ്ണൂരില്‍ തമ്പടിച്ചിരിക്കുകയാണ്. കൊലപാതകവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് പോലിസ് അന്വേഷിക്കണം.

കഴിഞ്ഞ കുറെ നാളായി ജില്ലയുടെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ആര്‍എസ്എസ് ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. കണ്ണവത്തും പെരിങ്ങോംമിലും ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടാവുകയും ആര്‍എസ്എസ് നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം അടുത്തിടെയാണ് നടന്നത്.

ഇപ്പോള്‍ കൊലപാതകം നടന്ന പുന്നോലിന് സമീപ പ്രദേശത്ത് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്നത് കഴിഞ്ഞ ദിവസമാണ്.

ആര്‍എസ്എസ്സിന്റെ ബോംബ് നിര്‍മ്മാണത്തെ കുറിച്ചും ആയുധശേഖരത്തെ കുറിച്ചും പോലിസ് കണ്ടില്ലെന്ന് നടിച്ചതിന്റെ പരിണിതഫലമാണ് ഇപ്പാള്‍ ഒരു ഗൃഹനാഥന്റെ ജീവന്‍ നഷ്ട്ടപ്പെടാനിടയാക്കിയതെന്നും എ സി ജലാലുദീന്‍ കുറ്റപ്പെടുത്തി


Next Story

RELATED STORIES

Share it