കൊല്ലത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു

കൊല്ലം കൊട്ടാരക്കയ്ക്ക് സമീപം പവിത്രേശ്വരം സ്വദേശി ദേവദത്തനാണ് കൊല്ലപ്പെട്ടത്.

കൊല്ലത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. കൊല്ലം കൊട്ടാരക്കയ്ക്ക് സമീപം പവിത്രേശ്വരം സ്വദേശി ദേവദത്തനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ വ്യാജമദ്യ മാഫിയയാണെന്ന് സി.പി.എം ആരോപിച്ചു.

തലയ്ക്ക് അടിയേറ്റ് വീണ ദേവദത്തനെ അക്രമി സംഘം കൂത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. പ്രദേശത്ത് സി.പി.എമ്മും വ്യാജമദ്യ മാഫിയയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. എഴുകോണ്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
RELATED STORIES

Share it
Top