Sub Lead

ചടയമംഗലത്ത് ജെ ചിഞ്ചുറാണി തന്നെ; സിപിഐ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

ചടയമംഗലത്ത് ജെ ചിഞ്ചുറാണി തന്നെ;  സിപിഐ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി
X

തിരുവനന്തപുരം: സിപിഐ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. സിപിഐ നേരത്തെ 21 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മറ്റു നാലു സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചത്. എല്‍ഡിഎഫില്‍ 25 സീറ്റുകളാണ് സിപിഐയ്ക്കുള്ളത്. ചടയമംഗലത്ത് ജെ ചിഞ്ചുറാണിയെയാണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. നേരത്തെ ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കുന്നത്് സംബന്ധിച്ച് ചടയമംഗലത്ത് സിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. മണ്ഡലം നേതാവ് എ മുസ്തഫയെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ചടയമംഗലത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം, വനിതാ പ്രാതിനിധ്യം ചൂണ്ടിക്കാട്ടി ജെ ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

സ്ഥനാര്‍ഥികളും മണ്ഡലങ്ങളും

ചടയമംഗലം- ജെ ചിഞ്ചുറാണി

ഹരിപ്പാട്- അഡ്വ. ആര്‍ സജിലാല്‍

പറവൂര്‍- എം ടി നിക്‌സന്‍

നാട്ടിക- സിസി മുകുന്ദന്‍

Next Story

RELATED STORIES

Share it