- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രായപരിധി ഏർപ്പെടുത്തും, കോൺഗ്രസ് സഖ്യത്തിന് തയ്യാർ: ഡി രാജ
സിപിഐ 24ാമത് പാർട്ടി കോൺഗ്രസ് ഒക്ടോബർ 14 മുതൽ 18 വരെ വിജയവാഡയിൽ നടക്കുമെന്ന് ഡി രാജ പറഞ്ഞു. എല്ലാ ഘടകങ്ങളിലും പ്രായപരിധി എർപ്പെടുത്തും.

ന്യൂഡൽഹി: വരാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ നേതൃതലത്തിൽ പ്രായപരിധി ഏർപ്പെടുത്തുമെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസുമായി സഖ്യത്തിന് വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും പ്രാദേശിക തലത്തിൽ നിലവിൽ സഹകരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസുമായി പ്രാദേശികതലത്തിൽ നിലവിൽ സഹകരണം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ സഖ്യത്തിന് വാതിലുകൾ തുറന്നു കിടക്കുകയാണ്. എല്ലാ മതേതര ജനാധിപത്യ കക്ഷികളും തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഗൗരവമായി വിലയിരുത്തണം. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് ഉൾപ്പെട്ട വിശാല മതേതര കൂട്ടായ്മ ആവശ്യമാണ്. പിഎഫ് പലിശ നിരക്ക് കുറച്ച നടപടി സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഐ 24ാമത് പാർട്ടി കോൺഗ്രസ് ഒക്ടോബർ 14 മുതൽ 18 വരെ വിജയവാഡയിൽ നടക്കുമെന്ന് ഡി രാജ പറഞ്ഞു. എല്ലാ ഘടകങ്ങളിലും പ്രായപരിധി എർപ്പെടുത്തും. ദേശീയ കൗൺസിലിൽ 75 വയസ് പരമാവധി പ്രായം മാനദണ്ഡമാക്കും. പാർട്ടി കമ്മിറ്റികളിൽ 15 ശതമാനം വനിതാ പ്രാതിനിധ്യം കൊണ്ടുവരും. ബ്രാഞ്ച് സെക്രട്ടറിയുടെ പ്രായപരിധി 45 വയസാക്കും. ജില്ലാ സെക്രട്ടറിമാർക്ക് പരമാവധി 60 വയസ്സ് പ്രായപരിധിയാക്കാനും തീരുമാനമുണ്ട്.
RELATED STORIES
മുംബൈ ട്രെയ്ന്‍ സ്ഫോടനങ്ങള്‍: ഭീകരവിരുദ്ധ സേനയുടെ പ്രഷര്‍ കുക്കര്‍...
23 July 2025 5:00 AM GMTമുക്കാൽ ലക്ഷം തൊട്ട് സ്വർണവില; വരും ദിവസങ്ങളിൽ കുറയുമെന്നും സൂചന
23 July 2025 4:48 AM GMTഇന്നും മഴ കനക്കും
23 July 2025 4:34 AM GMT'ഒരതിർത്തിയും ഇല്ല, ഒരു രാജ്യവുമില്ല, നാമെല്ലാം മനുഷ്യകുലത്തിൻ്റെ...
23 July 2025 4:20 AM GMTധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: പ്രത്യേക പോലിസ് സംഘം അന്വേഷണം ആരംഭിച്ചു
23 July 2025 3:59 AM GMTഭര്‍ത്താവിനെയും കുടുംബത്തെയും ജയിലിലാക്കിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ...
23 July 2025 3:51 AM GMT