Big stories

പശുക്കള്‍ ചത്തു; യുപിയില്‍ എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് യോഗി ആതിഥ്യനാഥ്

അയോധ്യ മുനിസിപ്പാലിറ്റിയിലെ ബ്ലോക് ഡവലപ്‌മെന്റ് ഓഫിസര്‍, ഗ്രാമപ്പഞ്ചായത്ത് ഓഫിസര്‍, ഡപ്യൂട്ടി ചീഫ് വെറ്ററിനറി ഓഫിസര്‍ എന്നിവര്‍ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരേയാണ് നടപടി.

പശുക്കള്‍ ചത്തു; യുപിയില്‍ എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് യോഗി ആതിഥ്യനാഥ്
X

ലക്‌നോ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പശു സംരക്ഷണ കേന്ദ്രങ്ങളില്‍ പശുക്കള്‍ കൂട്ടമായി ചത്തതില്‍ രോഷാകുലനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലം ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഗോവധ് നിവാരന്‍ അധികിയം (പശു കശാപ്പ് തടയുന്നതിനുള്ള നടപടി), ക്രൂരത തടയല്‍ എന്നിവ പ്രകാരം കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അയോധ്യ മുനിസിപ്പാലിറ്റിയിലെ ബ്ലോക് ഡവലപ്‌മെന്റ് ഓഫിസര്‍, ഗ്രാമപ്പഞ്ചായത്ത് ഓഫിസര്‍, ഡപ്യൂട്ടി ചീഫ് വെറ്ററിനറി ഓഫിസര്‍ എന്നിവര്‍ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരേയാണ് നടപടി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്യോഗസ്ഥരോട് രോഷാകുലനായാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസാരിച്ചതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

മിര്‍സപുര്‍ ജില്ലയിലെ ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ എകെ സിംഗ്, നഗര്‍ പാലിക എക്‌സിക്യുട്ടീവ് ഓഫിസര്‍ മുകേഷ് കുമാര്‍, മുനിസിപ്പാലിറ്റി സിറ്റി എഞ്ചിനീയര്‍ രാംജി ഉപാദ്ധ്യായ് എന്നിവരെയും സസ്‌പെന്റ് ചെയ്തു.ഒരു ജില്ലാ കലക്ടറടക്കം മൂന്ന് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും മുഖ്യമന്ത്രി നല്‍കി.

പശുക്കള്‍ക്ക് കാലിത്തീറ്റ ഒരുക്കുന്നതും വൈദ്യസുരക്ഷ നല്‍കുന്നതും തൊഴുത്തുകള്‍ നിര്‍മിക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൂട്ടുത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയോധ്യയിലും മിര്‍സപുരിലും പ്രയാഗ്‌രാജിലും പശുക്കള്‍ കൂട്ടമായി ചത്തതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.ജൂലൈ 12 ന് പ്രയാഗ്‌രാജിലെ തൊഴുത്തില്‍ 35 പശുക്കളാണ് ചത്തത്. മിന്നലേറ്റാണ് പശുക്കള്‍ മരിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.പ്രയാഗ്‌രാജ് കമ്മിഷണറോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അയോധ്യയിലെ ഒരു തൊഴുത്തില്‍ 50 പശുക്കളാണ് ചത്തത്. ചത്ത പശുക്കളെ ഗോശാലയില്‍ തന്നെ സംസ്‌കരിച്ചതായി ഇതിന്റെ മേല്‍നോട്ട ചുമതലയിലുണ്ടായിരുന്ന ആള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. മിര്‍സപുരില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത തൊഴുത്തില്‍ കഴിഞ്ഞ ആഴ്ച നിരവധി പശുക്കള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

Next Story

RELATED STORIES

Share it