Sub Lead

ആന്റിബോഡി കൂടുതല്‍ കൊവിഷീല്‍ഡ് എടുത്തവരിലെന്ന് പഠന റിപോര്‍ട്ട്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ എടുത്തവരേക്കാള്‍ കുടുതല്‍ ആന്റിബോഡി കൊവിഷീല്‍ഡ് വാക്‌സില്‍ എടുത്തവരില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പഠനം പറയുന്നത്.

ആന്റിബോഡി കൂടുതല്‍ കൊവിഷീല്‍ഡ് എടുത്തവരിലെന്ന് പഠന റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന രണ്ട് കൊവിഡ് വാക്‌സിനുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട ഫലം തരുന്നത് കൊവിഷീല്‍ഡ് ആണെന്നു പഠന റിപോര്‍ട്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ എടുത്തവരേക്കാള്‍ കുടുതല്‍ ആന്റിബോഡി കൊവിഷീല്‍ഡ് വാക്‌സില്‍ എടുത്തവരില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പഠനം പറയുന്നത്.

കൊറോണ വൈറസ് വാക്‌സിന്‍ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരും മുന്‍പ് കോവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. കൊവിഷീല്‍ഡ് സ്വീകരിച്ചവരില്‍ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കോവാക്‌സിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. പഠനം പൂര്‍ണമായും അവലോകനം ചെയ്യാത്തതിനാല്‍ ക്ലിനിക്കല്‍ പ്രാക്ടീസിനായി ഈ പഠനം ഉപയോഗിക്കരുതെന്നും കൊവാറ്റ് വ്യക്തമാക്കുന്നു.

കൊവിഷീല്‍ഡ് ആദ്യ ഡോസ് എടുത്തവരില്‍ 70 ശതമാനത്തോളം ഇഫക്ടീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊവാക്‌സിന്റെ പ്രാഥമിക ഡാറ്റാ പ്രതിരോധ ശേഷി 81 ശതമാനമാണ്. അതേസമയം കൊവിഷീല്‍ഡ് 425 പേര്‍ക്കും കൊവാക്‌സിന്‍ 90 പേര്‍ക്കുമാണ് നല്‍കിയത്. രണ്ട് ഡോസുകള്‍ എടുത്ത ശേഷം 95 ശതമാനത്തോളം പേര്‍ക്ക് ആന്റിബോഡികള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതായി പഠനത്തില്‍ പറയുന്നു. ഇത് രണ്ട് വാക്‌സിനുകളുടെ കാര്യത്തില്‍ ഒരേപോലെയാണ്.

അതേസമയം മികച്ച പ്രതിരോധ ശേഷി കൊവിഷീല്‍ഡിനും കൊവാക്‌സിനുമുണ്ട്. എന്നാല്‍ ആന്റിബോഡികല്‍ കൊവിഷീല്‍ഡിലാണ് കൂടുതലുള്ളത്. കൊവിഷീല്‍ഡിന് 115 ആര്‍ബിട്രറി യൂണിറ്റ് പെര്‍ മില്ലിമീറ്ററാണ് ഉള്ളത്. കൊവാക്‌സിന് ഇത് 51 എയു എംഎല്‍ ആണ്. സീറോ പോസിറ്റിവിറ്റി നിരക്കും, ആന്റിബോഡി വര്‍ധനവും കൂടുതലായി കൊവിഷീല്‍ഡ് ഉപയോഗിക്കുന്നവരില്‍ പ്രകടമാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ശരീരത്തില്‍ ആന്റിബോഡികളുടെ എണ്ണം കൂടുതലുള്ളത് കൊണ്ട് അത് ഏതെങ്കിലും വ്യക്തിക്ക് കൊവിഡില്‍ നിന്ന് സുരക്ഷ നല്‍കുന്ന കാര്യമല്ലെന്ന് ഐഎംഎ കൊച്ചി യൂണിറ്റിലെ ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു.

വാക്‌സിന്‍ എടുത്ത ശേഷം ചില രോഗങ്ങളും ഇതില്‍ ചിലര്‍ക്ക് കണ്ടിട്ടുണ്ട്. 27 രോഗങ്ങളാണ് ഇത്തരത്തിലുണ്ടായത്. 25 കേസുകള്‍ വളരെ ചെറിയ ഇന്‍ഫെക്ഷന്‍സാണ്. മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഷീല്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പാര്‍ശ്വഫലമായി രോഗം വരാനുള്ള സാധ്യത 5.5 ശതമാനമാണ്. കൊവിഷീല്‍ഡിന് ഇത് 2.2 ശതമാനവും. അതേസമയം ലിംഗപരമായി വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് എന്തെങ്കിലും കൂടുതലായി ഗുണം ചെയ്യുമെന്ന് പറയാനാവില്ലെന്ന് പഠനത്തില്‍ പറയുന്നു. അതേസമയം വാക്‌സിനേഷന്‍ വര്‍ധിപ്പിക്കണമെന്നാണ് പഠനത്തിലൂടെ വ്യക്തമാകുന്നത്. രണ്ട് വാക്‌സിനുകളും മികച്ച പ്രതിരോധ ശേഷിയുമുള്ളതാണ്.

Next Story

RELATED STORIES

Share it