Sub Lead

കൊവിഡ് വാക്സിന്‍: സ്റ്റോക്ക് വിവരം കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തല്‍; വിശദീകരണം നല്‍കണമെന്നു സര്‍ക്കാരിനോട് ഹൈക്കോടതി

വാക്സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണം.വാക്സീന്‍ വിതരണത്തില്‍ സുതാര്യത ആവശ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി

കൊവിഡ് വാക്സിന്‍: സ്റ്റോക്ക് വിവരം കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തല്‍; വിശദീകരണം നല്‍കണമെന്നു സര്‍ക്കാരിനോട് ഹൈക്കോടതി
X

കൊച്ചി: കൊവിഡ് വാക്സിന്‍ സ്റ്റോക്ക് വിവരങ്ങള്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തുന്നതു സംബന്ധിച്ചു വിശദീകരണം നല്‍കണമെന്നു കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.വാക്സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി വശ്യപ്പെട്ടു ഒറ്റപ്പാലം സ്വദേശി ടി പ്രഭാകരന്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. വാക്സീന്‍ വിതരണത്തില്‍ സുതാര്യത ആവശ്യമാണെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

വാക്‌സിന്‍ സ്റ്റോക്കിന്റെ വിശദാംശങ്ങള്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍വെളിപ്പെടുത്താന്‍ സാധിക്കില്ലേ എന്നു കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.വെള്ളിയാഴ്ച ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി കോടതി നിര്‍ദ്ദേശം നല്‍കി.നിലവില്‍ എത്ര സ്റ്റോക്ക് വാക്സിന്‍ ഉണ്ടെന്ന് വെളിപ്പെടുത്തുന്നതിനു നിര്‍ദ്ദേശം നല്‍കണമെന്നു ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

വാക്സിന്‍ വിതരണത്തിന് സപ്ലൈ കലണ്ടര്‍ തയ്യാറാകണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കും വരെ പൊതുവിപണിയിലെ വാക്സിന്‍ വില്‍പന നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി ഇടപ്പെട്ടില്ല. കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it