Big stories

രാജ്യത്ത് 43,071 കൊവിഡ് കേസുകള്‍; 955 മരണം

കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ഒക്ടോബറിനും നവംബറിനുമിടയില്‍ രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് 43,071 കൊവിഡ് കേസുകള്‍; 955 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 43,071 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 955 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 2.34 ശതമാനമാണ്. അതേസമയം രാജ്യത്ത് വാക്‌സിനേഷന്‍ 35 കോടി ഡോസ് കടന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 57 ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ നല്‍കി.

ഇതിനിടെ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ഒക്ടോബറിനും നവംബറിനുമിടയില്‍ രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര തീവ്രമാകാന്‍ സാധ്യത ഇല്ലെന്ന് ഐഐടി കള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. മൂന്നാം തരംഗമുണ്ടായാല്‍ പ്രതിദിനം പരമാവധി രണ്ട് ലക്ഷം രോഗികള്‍ ഉണ്ടാകും എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it