Sub Lead

രാജ്യത്ത് 24 മണിക്കൂറില്‍ 55,838 കൊവിഡ് രോഗികള്‍; 79,415 പേര്‍ക്ക് രോഗമുക്തി; ആകെ രോഗബാധിതര്‍ 77.06 ലക്ഷം

രാജ്യത്ത് 24 മണിക്കൂറില്‍ 55,838 കൊവിഡ് രോഗികള്‍; 79,415 പേര്‍ക്ക് രോഗമുക്തി; ആകെ രോഗബാധിതര്‍ 77.06 ലക്ഷം
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 55,838 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 702 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 77,06,946 ആയി ഉയര്‍ന്നു. ഇതില്‍ 68.74 ലക്ഷം പേര്‍ രോഗവിമുക്തി നേടി. നിലവില്‍ 7,15,812 സജീവ കേസുകളാണ് ഉള്ളത്. ഇതുവരെ കൊവിഡ് ബാധിച്ച് 1,16,616 പേരാണ് മരിച്ചത്. 68,74,518 പേരാണ് ഇനി ചികില്‍സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 79,415 പേര്‍ക്ക് രോഗമുക്തി നേടി. രാജ്യത്ത് കഴിഞ്ഞ ദിവസം 14.69 ലക്ഷം ടെസ്റ്റുകള്‍ നടത്തിയെന്നും മൊത്തം 9.86 കോടി ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും ഐസിഎംആര്‍ അറിയിച്ചു.

ഏറ്റവും കൂടുതല്‍ രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്ര, കര്‍ണാടകം, കേരളം, ആന്ധ്ര പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ സജീവ കേസുകളുടെ എണ്ണം കുറയുകയാണെന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ 1.59 ലക്ഷം സജീവ കേസുകളാണ് ഉള്ളത്. 14.15 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 42633 പേരാണ് മരിച്ചത്. കര്‍ണാടകത്തില്‍ 1,00,459 സജീവ കേസുകളുണ്ട്. 6.71 ലക്ഷത്തിലേറെ പേര്‍ രോഗവിമുക്തരായി. ഇതുവരെ 10,696 പേരാണ് മരിച്ചത്. കേരളത്തില്‍ 93527, തമിഴ്‌നാട്ടില്‍ 35480, ബംഗാളില്‍ 35579, ആന്ധ്ര പ്രദേശില്‍ 32376 എന്നിങ്ങനെയാണ് സജീവ കേസുകളുടെ എണ്ണം. ഉത്തര്‍ പ്രദേശില്‍ 6755 പേരും ബംഗാളില്‍ 6244 പേരും തമിഴ്‌നാട്ടില്‍ 10,780 പേരും ഡല്‍ഹിയില്‍ 6128 പേരും ആന്ധ്ര പ്രദേശില്‍ 6508 പേരും മരിച്ചു.




Next Story

RELATED STORIES

Share it