Sub Lead

തെലങ്കാനയില്‍ വിദഗ്ധ സമിതി അംഗത്തിന് കൊവിഡ്

തെലങ്കാനയില്‍ വിദഗ്ധ സമിതി അംഗത്തിന് കൊവിഡ്
X

തെലങ്കാന: രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് പഠിക്കാനായി തെലങ്കാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അംഗത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. തെലങ്കാന ആരോഗ്യമന്ത്രി എറ്റെല രാജേന്ദര്‍ നേതൃത്വം നല്‍കുന്ന അഞ്ചംഗ സമിതി അംഗമായ എന്‍ഐഎംഎസ് പ്രഫസര്‍ ഗംഗാധറിനാണ് രോഗം സ്ഥിരീകരിച്ചത്.

അതിനിടെ, തെലങ്കാനയില്‍ ഒരു ടിആര്‍എസ് എംഎല്‍എയ്ക്കും 23 മാധ്യമപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഇതോടെ 50 ആയി. നിസാമാബാദ് റൂറല്‍ എംഎല്‍എ ബാലാജി റെഡ്ഢി ഗോവര്‍ധനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച യാദഗിരി റെഡ്ഢി എംഎല്‍എയുടെ സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഭാര്യയ്ക്കും ഗണ്‍മാനും ഉള്‍പ്പടെ നാലുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.


Next Story

RELATED STORIES

Share it