Sub Lead

കണ്ണൂരില്‍ ഇന്ന് 247 പേര്‍ക്ക് കൂടി കൊവിഡ്; 173 പേര്‍ക്ക് രോഗമുക്തി

കണ്ണൂരില്‍ ഇന്ന് 247 പേര്‍ക്ക് കൂടി കൊവിഡ്;   173 പേര്‍ക്ക് രോഗമുക്തി
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 247 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 215 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇന്ന് 173 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 6754 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 230 പേരടക്കം 4384 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേര്‍ ഉള്‍പ്പെടെ 61 പേര്‍ മരണപ്പെട്ടു. 1167 പേര്‍ ഹോം ഐസൊലേഷനിലും ബാക്കി 1142 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായി ചികില്‍സയിലുമാണ്.

Covid updates in Kannur today


Next Story

RELATED STORIES

Share it