Sub Lead

തൃശൂര്‍ ജില്ലയില്‍ 930 പേര്‍ക്ക് കൂടി കൊവിഡ്; 1,421 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയില്‍ 930 പേര്‍ക്ക് കൂടി കൊവിഡ്; 1,421 പേര്‍ രോഗമുക്തരായി
X

തൃശൂര്‍: ജില്ലയില്‍ ഇന്ന് 930 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 1,421 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,507 ആണ്. തൃശൂര്‍ സ്വദേശികളായ 63 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,02,453 ആണ്. 4,93,088 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.47% ആണ്.

ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 918 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 71 പുരുഷന്‍മാരും 84 സ്ത്രീകളുംപത്ത് വയസ്സിനു താഴെ 36 ആണ്‍കുട്ടികളും 35 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 151

വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 232

സര്‍ക്കാര്‍ ആശുപത്രികളില്‍ 179

സ്വകാര്യ ആശുപത്രികളില്‍ 280

വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ 58

കൂടാതെ 5,677 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

1,325 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 133 പേര്‍ ആശുപത്രിയിലും 1,192 പേര്‍ വീടുകളിലുമാണ്.

7,455 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,657 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 5,470 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 328 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 33,15,912 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

644 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,43,195 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്.39 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലിംങ് നല്‍കി.

എരുമപ്പെട്ടി,മറ്റത്തൂര്‍ ,പഴഞ്ഞി,ആലപ്പാട് ,ആളൂര്‍ എന്നിവിടങ്ങളില്‍ നാളെ (10/10/2021 ഞായറാഴ്ച്ച) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയില്‍ ഇതുവരെ 33,37,193 ഡോസ് കൊവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,68,553 പേര്‍ ഒരു ഡോസ് വാക്‌സിനും, 10,68,640 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.

Next Story

RELATED STORIES

Share it