Sub Lead

കൊവിഡ് 19: കുവൈത്തില്‍ ഇന്ന് 3 മരണം; 643 പുതിയ കേസുകളും

ആകെ 7722 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 101 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണ്.

കൊവിഡ് 19: കുവൈത്തില്‍ ഇന്ന് 3 മരണം; 643 പുതിയ കേസുകളും
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 506 ആയി. 643 പേര്‍ക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതടക്കം കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 77470ആയി. ഇന്ന് 610 പേരാണ് രോഗ മുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 69243 ആയി. ആകെ 7722 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 101 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 5306പേര്‍ക്കാണു കൊറോണ വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 568440ആയി.

Next Story

RELATED STORIES

Share it