Sub Lead

കൊവിഡ് 19: കുവൈത്തില്‍ ഇന്ന് ഒരു മരണം; 300 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 408 ആയി.

കൊവിഡ് 19: കുവൈത്തില്‍ ഇന്ന് ഒരു മരണം; 300 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് ഇന്ന് ഒരാള്‍ കൂടി മരണമടഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 408 ആയി. സമീപ ദിവസങ്ങളില്‍ രോഗ ബാധിതരായവരുടെ ദൈനംദിന കണക്കില്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 211 സ്വദേശികള്‍ അടക്കം 300 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതടക്കം ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 59,204 ആയി. രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല അടിസ്ഥാനമാക്കിയുള്ള കണക്ക് ഇപ്രകാരമാണ്. ഫര്‍വ്വാനിയ 57, അഹമ്മദി 107, ഹവല്ലി 42, കേപിറ്റല്‍ 45, ജഹറ 49. ഇന്ന് രോഗ മുക്തരായത് 667 പേരാണ്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 49687 ആയി. ആകെ 9109 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 132 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണ്.

Next Story

RELATED STORIES

Share it