Sub Lead

കൊവിഡ് 19: തെരുവില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായി കോഴിക്കോട് ജില്ലാ ഭരണകൂടം -450 പേരെ പുനരധിവസിപ്പിച്ചു

വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 450 പേര്‍ക്കും പ്രാതലും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് 19: തെരുവില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായി കോഴിക്കോട്  ജില്ലാ ഭരണകൂടം  -450 പേരെ പുനരധിവസിപ്പിച്ചു
X

കോഴിക്കോട്: ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവര്‍ക്ക് ആശ്വാസമായി കോഴിക്കോട് ജില്ലാ ഭരണകൂടം. 450 പേരെ ഇതിനകം പുനരധിവസിപ്പിച്ചതായി ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ആളുകളുടെ സംരക്ഷണം ഏറ്റെടുത്ത് എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

വൈദ്യപരിശോധനക്കുശേഷം കോഴിക്കോട് നഗരത്തിലുള്ള ഫിസിക്കല്‍ എജുക്കേഷന്‍ കോളജ് ഹോസ്റ്റലിലും പട്ടികജാതി വകുപ്പ് പ്രീമെട്രിക് ഹോസ്റ്റലിലുമാണ് ഇവര്‍ക്കുള്ള താമസസൗകര്യം ഏര്‍പ്പാടാക്കിയത്.

വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 450 പേര്‍ക്കും പ്രാതലും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it