Sub Lead

കൊവിഡ് 19: അഞ്ചു ജില്ലകളില്‍ എസ്പിമാരെ നിയോഗിച്ചു

കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി സാബു മാത്യുവിനെ കാസര്‍കോട്ടും കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് നവനീത് ശര്‍മ്മയെ കണ്ണൂരും മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി കെ വി സന്തോഷിനെ മലപ്പുറത്തുമാണ് നിയോഗിച്ചത്.

കൊവിഡ് 19: അഞ്ചു ജില്ലകളില്‍ എസ്പിമാരെ നിയോഗിച്ചു
X

തിരുവനന്തപുരം: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അഞ്ച് പോലിസ് ജില്ലകളില്‍ എസ്പിമാരെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയോഗിച്ചു. കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി സാബു മാത്യുവിനെ കാസര്‍കോട്ടും കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് നവനീത് ശര്‍മ്മയെ കണ്ണൂരും മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി കെ വി സന്തോഷിനെ മലപ്പുറത്തുമാണ് നിയോഗിച്ചത്.

തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് എസ്പി എന്‍ അബ്ദുള്‍ റഷീദ് കൊല്ലം റൂറലിലും വിജിലന്‍സ് എസ്പി കെ ഇ ബൈജു തിരുവനന്തപുരം റൂറലിലും ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ചുമതല വഹിക്കും. വൈറസ് ബാധ തടയുന്നതിന് പോലിസ് നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ പോലിസ് മേധാവിമാരെ സഹായിക്കുകയാണ് ഇവരുടെ ചുമതല. കോവിഡ് ബാധയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന പോലിസ് ഓഫിസര്‍മാര്‍ നടത്തുന്ന യോഗങ്ങളിലും ഇവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it