Sub Lead

കൊല്‍ക്കത്തയിലും മഹാരാഷ്ട്രയിലും കൊവിഡ് 19

മഹാരാഷ്ട്രയില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം 159 ആയി ഉയര്‍ന്നു. വൈറസ് ബാധിതരില്‍ അഞ്ച് പേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ നാഗ്പുരിലുമാണ്.

കൊല്‍ക്കത്തയിലും മഹാരാഷ്ട്രയിലും കൊവിഡ് 19
X

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഒരു കുടുംബത്തില്‍ മൂന്ന് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് കോറോണ സ്ഥിരീകരിച്ചു. കൂടാതെ ഇന്ന് മഹാരാഷ്ട്രയിലും ആറ് കൊവിഡ് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 854 ആയി. ഇന്നലെ മാത്രം 100 ലധികം കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം 159 ആയി ഉയര്‍ന്നു. വൈറസ് ബാധിതരില്‍ അഞ്ച് പേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ നാഗ്പുരിലുമാണ്. ഓരോദിവസവും കൊവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ആശങ്കകള്‍ ഉണര്‍ത്തുന്നെണ്ടെങ്കിലും കനത്ത ജാഗ്രതയാണ് സംസ്ഥാനത്ത് ഉടനീളം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടത്തും പോലിസും ജനങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലവിലുണ്ട്. ജനങ്ങളെ മര്‍ദ്ദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്ന് മഹാരാഷട്ര പോലിസ് മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഒമ്പത് മാസം പ്രായമായ കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് കൊല്‍ക്കത്തയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ നിന്നും നാട്ടിലെത്തിയ ഇവരിലൊരാള്‍ സമ്പര്‍ക്കം പുലര്‍ത്തിയതാണ് കുടുംബത്തിലെ എല്ലാവര്‍ക്കും കൊറോണ പിടിപെടാന്‍ കാരണമായത് എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

ബ്രിട്ടനില്‍ പഠിക്കുന്ന വ്യക്തി ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ക്വാറന്റീന്‍ പ്രോട്ടോക്കോള്‍ തെറ്റിച്ച് ഇവര്‍ ഒരു കുടുംബ സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ വച്ച് കുടുംബത്തിലെ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തി. ബ്രിട്ടനില്‍ നിന്നും വന്ന വ്യക്തി രോഗം സ്ഥിരീകരിച്ചതോടെ ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ഇടപഴകിയ അഞ്ച് പേരും തെഹറ്റയിലെ ക്ലിനിക്കില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് പരിശോധിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്നലെ പരിശോധന ഫലം വന്നപ്പോള്‍ അഞ്ച് പേര്‍ക്കും പോസിറ്റീവാകുകയായിരുന്നു. കുടുംബവുമായി അടുത്ത് ഇടപഴകിയ 18 ഓളം വരുന്ന അയല്‍ക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 33 പേരുടെ പരിശോധന ഫലം കാത്തിരിക്കുകയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. നിലവില്‍ 15 പേര്‍ക്കാണ് ബംഗാളില്‍ കൊറോണ സ്ഥിരീകരിച്ചത്. ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.


Next Story

RELATED STORIES

Share it