Sub Lead

രാജ കാരുണ്യം; ദമ്മാമില്‍ തര്‍ഹീലില്‍ നിന്നും 61 ഇന്ത്യക്കാര്‍ നാടണഞ്ഞു

ഇവരുള്‍പ്പടെ റിയാദില്‍ നിന്നും 210 ഇന്ത്യക്കാര്‍ക്കാണ് സ്വന്തം രാജ്യത്ത് എത്താന്‍ സല്‍മാന്‍ രാജാവിന്‍െ സഹായം തുണയായത്.

രാജ കാരുണ്യം;  ദമ്മാമില്‍ തര്‍ഹീലില്‍ നിന്നും 61 ഇന്ത്യക്കാര്‍ നാടണഞ്ഞു
X

ദമ്മാം: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ കാരുണ്യത്താല്‍ ദമ്മാം തര്‍ഹീലില്‍ നിന്നും 61 ഇന്ത്യക്കാര്‍ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നാടണഞ്ഞു.

കൊവിഡ് 19 പ്രതിസന്ധിക്കിടയില്‍ വിമാന സര്‍വീസ് റദ്ദാക്കിയതിനാല്‍ നിരവധി പേര്‍ നാട്ടിലെത്താന്‍ കഴിയാതെ പ്രയാസപ്പടുമ്പോഴാണ് ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങളില്‍ പിടിക്കപെട്ട് തര്‍ഹീലുകളില്‍ കഴിയുന്നവരെ തങ്ങളുടെ സ്വന്തം വിമാനത്തില്‍ രാജ്യങ്ങളിലേക്കെത്തിച്ച് ലോക രാജ്യങ്ങള്‍ക്ക് സൗദി സര്‍ക്കാര്‍ മാതൃക സൃഷ്്ടിച്ചത്.

ദമ്മാം തര്‍ഹീലില്‍ നിന്നും ഇന്നലെ നാടണഞ്ഞവരില്‍ ഒരാള്‍ മാത്രമാണ് മലയാളിയായുള്ളത്. മാഹി സ്വദേശി മുഹമ്മദ് മഖ്ബൂല്‍ മൂന്ന് മാസത്തിലേറെയായി തര്‍ഹീലില്‍ തുടരുകയാണ്. ദമ്മാമില്‍ നിന്നും ഇവരെ 2 ബസുകളില്‍ റിയാദില്‍ എത്തിക്കുകായായിരുന്നു. ഇവരുള്‍പ്പടെ റിയാദില്‍ നിന്നും 210 ഇന്ത്യക്കാര്‍ക്കാണ് സ്വന്തം രാജ്യത്ത് എത്താന്‍ സല്‍മാന്‍ രാജാവിന്‍െ സഹായം തുണയായത്.

കൊവിഡ് 19 പ്രതിസന്ധിക്കിടെ തര്‍ഹീലില്‍ കഴിയുന്ന ഏതാനും ഇന്ത്യക്കാരെ ജാമ്യത്തിലറക്കിയിട്ടുണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം പറഞ്ഞു. ഇവരെയും നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നാട്ടില്‍ നിന്നുള്ള അനുമതി ലഭിക്കാന്‍ വൈകിയതാണ് തര്‍ഹീലില്‍ കഴിയുന്നവര്‍ നാടണയാന്‍ വൈകിയത്.

Next Story

RELATED STORIES

Share it