Sub Lead

കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ കൊവിഡ് 19 നോഡല്‍ ഓഫിസര്‍മാര്‍; ബന്ധപ്പെടേണ്ട നമ്പറുകള്‍

ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും പരാതി പരിഹാര നടപടികള്‍ കാര്യക്ഷമമാക്കാനുമായി വാട്ടര്‍ അതോറിറ്റി എല്ലാ ജില്ലകളിലും നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു. വാട്ടര്‍ അതോറിറ്റി കൊവിഡ് 19 സെല്ലിന്റെ ഭാഗമായി ഇവര്‍ പ്രവര്‍ത്തിക്കും.

കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ കൊവിഡ് 19 നോഡല്‍ ഓഫിസര്‍മാര്‍;  ബന്ധപ്പെടേണ്ട നമ്പറുകള്‍
X

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, എല്ലായിടത്തും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും പരാതി പരിഹാര നടപടികള്‍ കാര്യക്ഷമമാക്കാനുമായി വാട്ടര്‍ അതോറിറ്റി എല്ലാ ജില്ലകളിലും നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു. വാട്ടര്‍ അതോറിറ്റി കോവിഡ് 19 സെല്ലിന്റെ ഭാഗമായി ഇവര്‍ പ്രവര്‍ത്തിക്കും.

സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരെയും എക്‌സി. എന്‍ജിനീയര്‍മാരെയുമാണ് നോഡല്‍ ഓഫിസര്‍മാരായി നിശ്ചയിച്ചിട്ടുള്ളത്.

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെല്ലില്‍ എത്തുന്ന കുടിവെള്ള പ്രശ്‌നങ്ങള്‍ നോഡല്‍ ഓഫിസര്‍മാരെ അറിയിക്കാന്‍ 24 മണിക്കൂറും കലക്ടറേറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനും വാട്ടര്‍ അതോറിറ്റി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

വിവിധ ജില്ലകളില്‍ നോഡല്‍ ഓഫിസര്‍മാരെ ബന്ധപ്പെടാനുള്ള നമ്പരുകള്‍:

തിരുവനന്തപുരം-9447797878

കൊല്ലം-8547638018

പത്തനംതിട്ട-8547638027

ആലപ്പുഴ-8547638043

കോട്ടയം-8547638029

ഇടുക്കി-8547638451

എറണാകുളം-9496044422

തൃശൂര്‍-8547638019

പാലക്കാട്-8547638023

മലപ്പുറം-8547638028

കോഴിക്കോട്-8547638024

വയനാട്-8547638058

കണ്ണൂര്‍-8547638025

കാസര്‍ഗോഡ്-8547001230.

ഇവ കൂടാതെ 1916 എന്ന ടോള്‍ ഫ്രീ നമ്പരിലും ഉപഭോക്താക്കള്‍ക്ക് പരാതി അറിയിക്കാം. കാഷ് കൗണ്ടുകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കാത്തതിനാല്‍ വെള്ളക്കരം ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ https://epay.kwa.kerala.gov.in/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Next Story

RELATED STORIES

Share it