Sub Lead

കൊവിഡ് 19: അമേരിക്കന്‍ ദമ്പതികളും കുഞ്ഞും കണ്ണൂരില്‍ നിരീക്ഷണത്തില്‍

കൊവിഡ് 19: അമേരിക്കന്‍ ദമ്പതികളും കുഞ്ഞും കണ്ണൂരില്‍ നിരീക്ഷണത്തില്‍
X

കണ്ണൂര്‍: കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ നിന്നെത്തിയ ദമ്പതികളും കുഞ്ഞും കണ്ണൂരില്‍ നിരീക്ഷണത്തില്‍. ടൂറിസ്റ്റ് കേന്ദ്രമായ പൈതല്‍മലയിലെ റിസോര്‍ട്ടിലെത്തിയ ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധന നടത്തി. രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലാത്തതിനാല്‍ റിസോര്‍ട്ടില്‍ തന്നെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനാണ് തീരുമാനം. ഇവരോടൊപ്പം ഒരു ടൂറിസ്റ്റ് ഗൈഡും ഉണ്ട്.

അതിനിടെ കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ വിദേശികളെ കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. മാനന്തവാടിയില്‍ നിന്നുള്ള ബസിലെത്തിയ ഫ്രാന്‍സ് സ്വദേശികളായ ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ഇവരില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല.




Next Story

RELATED STORIES

Share it