Sub Lead

കൊവിഡ് 19: അബുദബിയില്‍ നിന്നും 188 പ്രവാസികള്‍ കൂടി മടങ്ങിയെത്തി

65 വയസിന് മുകളില്‍ പ്രായമുള്ള മൂന്ന് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 45 കുട്ടികള്‍, 43 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 98 പുരുഷന്‍മാരും 90 സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു.

X

മലപ്പുറം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 188 പ്രവാസികള്‍ കൂടി ഇന്നലെ തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകീട്ട് അഞ്ചിന് എത്തിയ ഐഎക്‌സ് 1348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ നിന്നുള്ള 187 പേരും ഒരു തമിഴ് നാട് സ്വദേശിയുമാണ് ഉണ്ടായിരുന്നത്.

തിരിച്ചെത്തിയവരില്‍ മലപ്പുറം സ്വദേശികളായ മൂന്ന് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 50 പേരെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലെത്തിച്ചു. നാല് പേര്‍ സ്വന്തം പണം ചെലവഴിച്ചുള്ള നിരീക്ഷണ സൗകര്യം തെരഞ്ഞെടുത്തു. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 131 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.

തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍: മലപ്പുറം 92, കണ്ണൂര്‍ ഒന്‍പത്, കാസര്‍കോഡ് ഏഴ്, കോഴിക്കോട് 46, പാലക്കാട് 31, തൃശൂര്‍ രണ്ട്.കൊവിഡ് 19: അബുദബിയില്‍ നിന്നും 188 പ്രവാസികള്‍ കൂടി മടങ്ങിയെത്തി

മലപ്പുറം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 188 പ്രവാസികള്‍ കൂടി ഇന്നലെ തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകീട്ട് അഞ്ചിന് എത്തിയ ഐഎക്‌സ് 1348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ നിന്നുള്ള 187 പേരും ഒരു തമിഴ് നാട് സ്വദേശിയുമാണ് ഉണ്ടായിരുന്നത്.

65 വയസിന് മുകളില്‍ പ്രായമുള്ള മൂന്ന് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 45 കുട്ടികള്‍, 43 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 98 പുരുഷന്‍മാരും 90 സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു.

തിരിച്ചെത്തിയവരില്‍ മലപ്പുറം സ്വദേശികളായ മൂന്ന് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 50 പേരെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലെത്തിച്ചു. നാല് പേര്‍ സ്വന്തം പണം ചെലവഴിച്ചുള്ള നിരീക്ഷണ സൗകര്യം തെരഞ്ഞെടുത്തു. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 131 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.

തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍: മലപ്പുറം 92, കണ്ണൂര്‍ ഒന്‍പത്, കാസര്‍കോഡ് ഏഴ്, കോഴിക്കോട് 46, പാലക്കാട് 31, തൃശൂര്‍ രണ്ട്.

Next Story

RELATED STORIES

Share it