Sub Lead

ഉന്നാവോ പീഡനം: പെണ്‍കുട്ടിക്കും കുടുംബത്തിനും ഡല്‍ഹിയില്‍ സുരക്ഷിത താമസമൊരുക്കണമെന്ന് കോടതി

ജൂലൈ 28ന് പെണ്‍കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും എയിംസില്‍ ചികില്‍സയില്‍ കഴിയുകയാണ്.

ഉന്നാവോ പീഡനം:  പെണ്‍കുട്ടിക്കും കുടുംബത്തിനും ഡല്‍ഹിയില്‍ സുരക്ഷിത താമസമൊരുക്കണമെന്ന് കോടതി
X
ന്യൂഡല്‍ഹി: ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും ഡല്‍ഹിയില്‍ സുരക്ഷിത താമസമൊരുക്കാന്‍ കോടതി നിര്‍ദേശം. ഉത്തര്‍പ്രദേശില്‍ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷയൊരുക്കണമെന്നുമുള്ള കുടുംബത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഡല്‍ഹി കോടതിയുടെ നടപടി. സാക്ഷി സംരക്ഷണ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ നടപടി കൈകൊള്ളാനാണ് കോടതി നിര്‍ദേശം നല്‍കിയത്.

ജൂലൈ 28ന് പെണ്‍കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും എയിംസില്‍ ചികില്‍സയില്‍ കഴിയുകയാണ്. അപകടത്തിന് പിന്നില്‍ പ്രതിയും ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിങ്ങാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനിടെയാണ് അമ്മയും, രണ്ട് സഹോദരിമാരും ഒരു സഹോദരനും ഉള്‍പ്പടെയുള്ള പെണ്‍കുട്ടിയുടെ കുടുംബം സംരക്ഷണം തേടി കോടതിയെ സമീപിച്ചത്.





Next Story

RELATED STORIES

Share it