Sub Lead

ഇ പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചെന്ന ആരോപണം: ശോഭാ സുരേന്ദ്രന് സമന്‍സ്

2025 ഫെബ്രുവരി 10ന് ശോഭാ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാവണം.

ഇ പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചെന്ന ആരോപണം: ശോഭാ സുരേന്ദ്രന് സമന്‍സ്
X

കണ്ണൂര്‍: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സമന്‍സ്. താന്‍ ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചെന്നും ദല്ലാള്‍ നന്ദകുമാര്‍ മുഖേന ചര്‍ച്ച നടത്തിയെന്നുമുള്ള ശോഭാസുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരേ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ജയരാജന്‍ നല്‍കിയ പരാതിയിലാണ് സമന്‍സ്. ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖവും തെറ്റാണെന്നും തന്നെയും സിപിഎമ്മിനെയും അപകീര്‍ത്തിപ്പെടുത്താനാണെന്നും ജയരാജന്റെ ഹരജി പറയുന്നു. 2025 ഫെബ്രുവരി 10ന് ശോഭാ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാവണം.

Next Story

RELATED STORIES

Share it