Sub Lead

ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു

ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു
X

പോത്തന്‍കോട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു. അയിരൂപ്പാറ അരുവിക്കരക്കോണം വിദ്യാ ഭവനില്‍ ദിലീപ് (40), ഭാര്യ നീതു(30) എന്നിവരാണു മരിച്ചത്. ഇവരുടെ ബൈക്കില്‍ തട്ടിയ ബൈക്കിലുണ്ടായിരുന്ന പോത്തന്‍കോട് പ്ലാമൂട് ചെറുകോണം സ്വദേശി സച്ചു (23), കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ ചികില്‍സയിലാണ്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് അമിതവേഗത്തില്‍ നിയന്ത്രണം തെറ്റി ദമ്പതിമാര്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇന്നലെ രാത്രി 8.45ന് ഞാണ്ടൂര്‍ക്കോണം മേലെമുക്കിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ദിലീപ് റോഡില്‍ വീണു. നീതു റോഡരികിലെ മതിലിനപ്പുറത്തേക്കും തെറിച്ചുപോയി. തലയ്ക്കു സാരമായി പരുക്കേറ്റു ചലനമറ്റു കിടന്നതിനാല്‍ ഏറെനേരം കഴിഞ്ഞാണ് നീതുവിനെ കണ്ടെത്തിയത്.




Next Story

RELATED STORIES

Share it