Latest News

പി ടി ഉഷയുടെ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു

പി ടി ഉഷയുടെ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു
X

കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍(64)കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് പയ്യോളിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ പി ടി ഉഷ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണന്‍ സരോജനി ദമ്പതികളുടെ മകനാണ് ശ്രീനിവാസന്‍. 1991ലായിരുന്നു അകന്ന ബന്ധുവായിരുന്ന പി ടി ഉഷയുമായുള്ള വിവാഹം. മകന്‍ ഡോ. ഉജജ്വല്‍ വിഗ്നേഷ്. സംസ്‌കാരം പയ്യോളിയിലെ വീട്ടുവളപ്പില്‍ നടക്കും. പൊന്നാനി സ്വദേശിയായ വി ശ്രീനിവാസന്‍ മുന്‍ കബഡി താരമാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു.

Next Story

RELATED STORIES

Share it