Latest News

എസ്ഐആര്‍; അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

എസ്ഐആര്‍; അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
X

തിരുവനന്തപുരം: എസ്‌ഐആറില്‍ പേര് ചേര്‍ക്കാനും ഒഴിവാക്കാനും അടക്കം അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധി ഈമാസം 22 വരെയായിരുന്നു. എന്നാല്‍ സുപ്രിംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് സമയപരിധി ഇന്നുവരെ നീട്ടുകയായിരുന്നു. 25 ലക്ഷത്തോളം പേരാണ് എസ്ഐആറില്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്തായത്. 11 ലക്ഷത്തിലധികം ആളുകളാണ് പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിരുന്നത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്തവരേയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.

അതേസമയം ഹിയറിങ്ങും പരിശോധനയും ഫെബ്രുവരി 14 വരെ തുടരും. 37 ലക്ഷത്തോളം വരുന്ന ആളുകളാണ് രേഖകള്‍ ഹാജരാക്കേണ്ടത്. 2002ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരും പട്ടികയിലെ പേരിലെ അക്ഷരത്തെറ്റ് അടക്കം സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളവരുമാണ് രേഖ നല്‍കേണ്ടത്. ഹിയറിങ്ങിനും പരിശോധനയ്ക്കും പിന്നാലെ കഴിഞ്ഞ ദിവസം വരെ 9,868 ആളുകളാണ് വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തായത്.

പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബൂത്ത് ലെവന്‍ ഏജന്റ്മാര്‍ക്ക് കൈമാറിയിരുന്നു. ഇവരുടെ സഹായത്തോടെ കണ്ടെത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്. അതേസമയം രേഖകള്‍ ഹാജരാകേണ്ടവരുടെ എണ്ണവും കുത്തനെ വര്‍ധിച്ചിട്ടുണ്ട്. പലര്‍ക്കും ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് പരാതി. അര്‍ഹരായ ഒരാളെപ്പോലും വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഉറപ്പ്.

Next Story

RELATED STORIES

Share it