Sub Lead

ജിഎസ് ടി അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരേ അഴിമതിക്കേസ്

ദീപക് പണ്ഡിറ്റ്, ഭാര്യ ആരുഷി, രണ്ട് ആണ്‍മക്കളായ അശുതോഷ്, ദിവ്യാന്‍ഷ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

ജിഎസ് ടി അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരേ അഴിമതിക്കേസ്
X

ന്യൂഡല്‍ഹി: 3.96 കോടി രൂപയുടെ അനധികൃ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് ചരക്കുസേവന നികുതി(ജിഎസ്ടി) സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ദീപക് പണ്ഡിറ്റിനെതിരേ സിബി ഐ കേസെടുത്തു. ചലച്ചിത്ര രംഗത്തെ അശോക് പണ്ഡിറ്റിന്റെ അടുത്ത ബന്ധുവായ ദീപക് പണ്ഡിറ്റ് തന്റെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്താണ് സ്വത്തുക്കള്‍ സ്വരൂപിച്ചതെന്നാണ് ആരോപണം. 2018ല്‍ ഒരു ട്വീറ്റില്‍ അശോക് പണ്ഡിറ്റ് അദ്ദേഹത്തെ 'ഇളയ സഹോദരന്‍' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ദീപക് പണ്ഡിറ്റ്, ഭാര്യ ആരുഷി, രണ്ട് ആണ്‍മക്കളായ അശുതോഷ്, ദിവ്യാന്‍ഷ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പണ്ഡിറ്റിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള മുംബൈയിലെയും ഭുവനേശ്വറിലെയും വസതികളില്‍ റെയ്ഡ് നടത്തുകയും ചെയ്തു.

കസ്റ്റംസ് വകുപ്പില്‍ 1985ല്‍ മുംബൈയില്‍ ഗുമസ്തനായാണ് പണ്ഡിറ്റ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2014ല്‍ അസിസ്റ്റന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചു. മുംബൈയില്‍ നിയമനം ലഭിച്ച 2000 ജനുവരി 1 മുതല്‍ 2014 മാര്‍ച്ച് 31 വരെയുള്ള 14 വര്‍ഷത്തെ കാലയളവില്‍ പണ്ഡിറ്റ് തന്റെ പേരിലും കുടുംബാംഗങ്ങളുടെ പേരിലും വന്‍തോതില്‍ സ്വത്തുക്കള്‍ സമ്പാദിച്ചെന്നാണ് സിബി ഐ ആരോപണം. ഇവരുടെ ആകെ കുടുംബ വരുമാനം 1.05 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ 61.80 ലക്ഷം രൂപ ചെലവഴിച്ച് 4.39 കോടി രൂപയുടെ ആസ്തിയാണ് കുടുംബം സ്വരൂപിച്ചത്. 3.96 കോടി രൂപയുടെ സ്വത്ത് ദീപക് പണ്ഡിറ്റിനുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും മറ്റും പേരില്‍ 376 ശതമാനത്തോളം സ്വത്തുക്കളുണ്ടെന്നും സിബിഐ അറിയിച്ചു.

1.82 കോടി രൂപയുടെ സ്ഥിര നിക്ഷേപം, മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം, മുംബൈയിലെ ആറ് ഫ്‌ളാറ്റുകളുടെ രേഖകള്‍, ഭുവനേശ്വറിലെ ഒരെണ്ണം എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐ കണ്ടെടുത്തിട്ടുണ്ട്. ഭാര്യ ആരുഷി പണ്ഡിറ്റിന് സ്വന്തമായി ഒരു വരുമാന മാര്‍ഗവുമില്ലെന്നും എന്നാല്‍ അവളുടെ പേരില്‍ സ്ഥാവര വസ്തുക്കള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തതായും സിബിഐ ആരോപിച്ചു. ഭര്‍ത്താവ് ദീപക് പണ്ഡിറ്റിന് വേണ്ടിയാണ് സ്വത്തുക്കള്‍ വാങ്ങിയതെന്നാണ് ആരോപണം. ദീപക് പണ്ഡിറ്റിന്റെ മൂത്തമകന്‍ അശുതോഷ് പണ്ഡിറ്റ് ഇക്കാലയളവില്‍ മുംബൈയില്‍ രണ്ട് കോടി രൂപയുടെ ഫഌറ്റ് സ്വന്തമാക്കിയിരുന്നു. ഇളയ മകന്‍ ദിവ്യാന്‍ഷ് പണ്ഡിറ്റ് 94.56 ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്‌കറ്റുകള്‍ വാങ്ങിയതായും സിബിഐക്ക് വിശ്വസനീയ വിവരം ലഭിച്ചിരുന്നു.




Next Story

RELATED STORIES

Share it