- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കൊറോണ
മാര്‍ച്ച് 23നാണ് സൗദിയില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മാര്‍ച്ച് 19 മുതല്‍ മിറാജില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്.

മുംബൈ: മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ നിന്ന് ഉംറ കഴിഞ്ഞ്മ ടങ്ങിയെത്തിയ നാലുപേരിലാണ് ആദ്യം കൊറോണ കണ്ടെത്തിയത്. ഇവരുമായി സമ്പക്കം പുലര്‍ത്തിയവരാണ് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍
മഹാരാഷ്ട്ര സാംഗ്ലി ജില്ലയിലെ ഇസ്‌ലാംപൂരിലാണ് ഈ കുടുംബം താമസിക്കുന്നത്. മാര്‍ച്ച് 23നാണ് സൗദിയില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മാര്‍ച്ച് 19 മുതല്‍ മിറാജില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 25നാണ് ഈ കുടുംബത്തിലെ മറ്റ് അഞ്ചുപേരില്‍ കൂടി രോഗം സ്ഥിരീകരിച്ചത്. തൊട്ടടുത്ത ദിവസമാണ് അവശേഷിക്കുന്ന മൂന്നുപേരിലും രോഗം കണ്ടെത്തിയത്. ഇതില്‍ പതിനൊന്ന് പേരും സാംഗ്ലി ഇസ്‌ലാംപൂര്‍ സ്വദേശികളാണ്. ബന്ധുവായ പന്ത്രണ്ടാമത്തെ സ്ത്രീ കോലാപൂര്‍ ജില്ലയില്‍ നിന്നുളള ആളാണ്.
ഉംറ കഴിഞ്ഞ് തിരിച്ചെത്തിയവരെ ഇവര്‍ സന്ദര്‍ശിച്ചിരുന്നു. ഈ കുടുംബവുമായി ഇഴപഴകിയ 11 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് സാംഗ്ലി ജില്ലാ സിവില്‍ സര്‍ജന്‍ സഞ്ജയ് അറിയിച്ചു. 23 പേരുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി ഒരു സംഘത്തെ ഇസ്ലാംപൂരിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു. ഈ കുടുംബവുമായി ഇടപഴകിയ 27 ബന്ധുക്കള്‍ നിരീക്ഷണത്തിലാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















