Big stories

118 രാജ്യങ്ങളിലെ ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

കൊവിഡ് അതിവേഗം പടര്‍ന്ന ഇറ്റലിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 24 മണിക്കൂറിനുള്ളില്‍ മാത്രം 189 പേരാണ് ഇറ്റലിയില്‍ മാത്രം മരിച്ചത്.

118 രാജ്യങ്ങളിലെ ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
X

ഒട്ടാവ: കൊവിഡ് 19 അനിയന്ത്രിതമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി ലോകരാജ്യങ്ങള്‍ വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമം തുടരുകയാണ്. 118 രാജ്യങ്ങളിലായി 125,000 പേര്‍ക്ക് കൊവിഡ് 19 ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4600 കടന്നു.

കൊവിഡ് അതിവേഗം പടര്‍ന്ന ഇറ്റലിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 24 മണിക്കൂറിനുള്ളില്‍ മാത്രം 189 പേരാണ് ഇറ്റലിയില്‍ മാത്രം മരിച്ചത്. 15,113 പേര്‍ രോഗബാധിതരായി ഇറ്റലിയില്‍ ചികിത്സയിലുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയുടെ വിവിധ സ്ഥലങ്ങളിലെ കോണ്‍സുലര്‍ സേവനവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

മലയാളികളടക്കം നിരവധി പേരാണ് ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നത്. രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിലപാടാണ് ഇറ്റലിയിലെ മലയാളികളടങ്ങുന്ന ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കിയത്. ഇവരെ പരിശോധിക്കാനും യാത്രാനുമതിക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാനുമായാണ് ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഇറ്റലിയിലേക്ക് പോയിട്ടുണ്ട്. നേരത്തെ ഇറ്റലിയില്‍ കുടുങ്ങിയവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു.

അതിനിടെ, ഭാര്യയ്ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാന്നഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ഐസൊലേഷനിലാക്കി. ബ്രിട്ടണില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയി തിരിച്ചു വന്നതിന് പിന്നാലെയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ പത്‌നി സോഫി ട്രൂഡോ കൊവിഡ് 19 രോഗബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചത്.

രോഗബാധ സംബന്ധിച്ച് സംശയമുണ്ടായതോടെ മുഴുവന്‍ ഔദ്യോഗിക പരിപാടികളും റദ്ദാക്കി ട്രൂഡോയും സോഫിയും ഔദ്യോഗിക വസതിയില്‍ തുടരുകയാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരണമാണെന്നും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം ഇരുവരേയും നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും കന്നേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിലൂടെ അറിയിച്ചു.

അടുത്തിടെ തന്നെ സന്ദര്‍ശിച്ച ബ്രസീലിയന്‍ പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് ബാധയാണെന്ന വാര്‍ത്ത വന്നതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും കടുത്ത ആശങ്കയിലാണെന്ന് അദ്ദേഹത്തിന്റെ ഓഫിസിനെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.




Next Story

RELATED STORIES

Share it