Sub Lead

കൊവിഡ് 19: മരണം 2.7 ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 39 ലക്ഷം കവിഞ്ഞു, യുഎസില്‍ 75,000 പേര്‍ മരിച്ചു

അമേരിക്കയിലും റഷ്യയിലും ബ്രസീലിലും വൈറസ് ബാധിച്ചവുരുടെ എണ്ണം കുത്തനെ ഉയരുകയാണ്.

കൊവിഡ് 19: മരണം 2.7 ലക്ഷം കടന്നു;  രോഗബാധിതരുടെ എണ്ണം 39 ലക്ഷം കവിഞ്ഞു,  യുഎസില്‍ 75,000 പേര്‍ മരിച്ചു
X

ലണ്ടന്‍: നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും പിടിച്ചുനിര്‍ത്താനാവാതെ കൊവിഡ് 19 വ്യാപിക്കുന്നു. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എണ്ണം 39 ലക്ഷം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 39,16,210 ആയി ഉയര്‍ന്നു. വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണമാകട്ടെ 2,70,000 കവിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 2,70,707 ആയി.

അമേരിക്കയിലും റഷ്യയിലും ബ്രസീലിലും വൈറസ് ബാധിച്ചവുരുടെ എണ്ണം കുത്തനെ ഉയരുകയാണ്. അമേരിക്കയില്‍ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 29,531 പേര്‍ക്കാണ്. രോഗബാധിതരുടെ എണ്ണം 13 ലക്ഷത്തോളമായി. ഇവിടെ ഇന്നലെ മാത്രം മരിച്ചത് 2109 പേരാണ്. ആകെ മരണസംഖ്യ 76,928 ആയി. യുഎസില്‍ ചികില്‍സയിലുള്ള 17000 രോഗികളുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്.

റഷ്യയില്‍ ഓരോ ദിവസവും പതിനായിരത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യയില്‍ രോഗികളുടെ എണ്ണം 1,77,160 ആയി. മരണസംഖ്യ 1625 ആണ്. ബ്രിട്ടനിലും കോവിഡ് വ്യാപനം വര്‍ധിക്കുകയാണ്. മരണം 30,000 കടന്നു. ആകെ മരണസംഖ്യ 30,165 ആയി. രോഗബാധിതര്‍ 2,06,715 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ബ്രസീലിലും കോവിഡ് പടരുകയാണ്. 24 മണിക്കൂറിനിടെ 500 പേരാണ് ബ്രസീലില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 9188 പേരായി. 135693 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ മരണസംഖ്യ 29,958 ആയി. രോഗബാധിതരുടെ എണ്ണം 215858. സ്പെയിനില്‍ രോഗബാധിതരുടെ എണ്ണം 2,56,855 ആണ്. മരണം 26070 ആയി.

Next Story

RELATED STORIES

Share it