Sub Lead

കൊവിഡ് 19: ഇന്ത്യയില്‍ മാര്‍ച്ച് 31 വരെ അടച്ചിടേണ്ട 80 നഗരങ്ങള്‍ ഇവയാണ്

കൊവിഡ് 19: ഇന്ത്യയില്‍ മാര്‍ച്ച് 31 വരെ അടച്ചിടേണ്ട 80 നഗരങ്ങള്‍ ഇവയാണ്
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്നതു തടയാനുള്ള ഊര്‍ജ്ജിത ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു ഉള്‍പ്പെടെയുള്ള 80 നഗരങ്ങള്‍ മാര്‍ച്ച് 31 വരെ അടഞ്ഞുകിടക്കും. കൊറോണ വൈറസ് സ്ഥിരീകരിച്ച മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണാടക, തെലങ്കാന, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, ജമ്മു, കശ്മീര്‍, ലഡാക്ക്, പശ്ചിമ ബംഗാള്‍, ചണ്ഡിഗഡ്, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, പുതുച്ചേരി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ 80 നഗരങ്ങളാണ് അടച്ചിടുക.

രാജ്യവ്യാപകമായി ട്രെയിനുകള്‍, മെട്രോകള്‍, അന്തര്‍ സംസ്ഥാന ബസുകള്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലും മാര്‍ക്കറ്റുകള്‍, മാളുകള്‍, സിനിമാ തിയേറ്ററുകള്‍, സ്‌കൂളുകള്‍, കോളജുകള്‍, ജിംനേഷ്യങ്ങള്‍ എന്നിവ ഇതിനകം അടച്ചിട്ടിരിക്കുകയാണ്. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടംകൂടുന്നതിനെ വിലക്കുന്ന സെക്ഷന്‍ 144 നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരുമായി കാബിനറ്റ് സെക്രട്ടറി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അടച്ചിടാന്‍ നിര്‍ദേശിച്ച നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ നിലവില്‍ എല്ലാ മാര്‍ക്കറ്റുകളും അതിര്‍ത്തികളും അടച്ചിട്ടിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 6 മുതല്‍ മാര്‍ച്ച് 31 വരെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഡല്‍ഹിയിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇത് നിരസിച്ചു.

ക്യാബുകള്‍, ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവ ഡല്‍ഹിയില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തും. പോലിസ്, ആരോഗ്യം, അഗ്‌നി, ജയിലുകള്‍, വൈദ്യുതി, വെള്ളം, രസതന്ത്രജ്ഞര്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ 24 അവശ്യ സേവനങ്ങളിലെ ഉദ്യോഗസ്ഥരുമായി ബന്ധിപ്പിച്ചിട്ടുള്ള വാഹനങ്ങളെ ഒഴിവാക്കും. അസാധാരണമായ സമയങ്ങളില്‍ അസാധാരണമായ നടപടികളാണ് ഏര്‍പ്പെടുത്തുന്നതെന്ന് അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. വെള്ളം, വൈദ്യുതി, നാഗരിക സേവനങ്ങള്‍, പലചരക്ക് സാധനങ്ങള്‍, പാല്‍, പെട്രോള്‍ പമ്പുകള്‍, മെഡിസിന്‍ സ്‌റ്റോറുകള്‍, എടിഎമ്മുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. പലചരക്കു സാധനങ്ങള്‍, ഭക്ഷണം, പാല്‍, മല്‍സ്യം, മാംസം, പച്ചക്കറികള്‍ എന്നിവയുടെ വില്‍പന അനുവദിക്കുമെന്ന് കര്‍ണാടക അറിയിച്ചിട്ടുണ്ട്. തെലങ്കാനയാവട്ടെ അതിര്‍ത്തികള്‍ അടച്ച് പൊതുഗതാഗതം നിരോധിച്ചു. വിനോദ സഞ്ചാരികളുടെ അവധിക്കാലത്തെ പ്രധാന കേന്ദ്രമായ ഗോവയില്‍ ടൂറിസ്റ്റ് ബസുകളും സന്ദര്‍ശകരെയും വിലക്കിയിട്ടുണ്ട്. മാര്‍ച്ച് 31 വരെ എല്ലാവരോടും വീട്ടില്‍ നിന്നു ജോലി ചെയ്യാനാണ് ആന്ധ്രാപ്രദേശ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു, സ്വകാര്യ ഗതാഗതം നിരോധിക്കുമെന്നും അവശ്യവസ്തുക്കള്‍ വീട്ടില്‍ എത്തിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ഗുജറാത്തിന്റെയും ഉത്തര്‍പ്രദേശിന്റെയും ഭാഗങ്ങളും അടച്ചിടും. രാജ്യത്ത് 350 ഓളം കൊവിഡ് 19 രോഗികളുണ്ടെന്നും ഏഴ് പേര്‍ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം മൂന്നുപേരാണ് മരണപ്പെട്ടത്. ലോകത്താകെ 13,049 പേര്‍ മരണപ്പെടുകയും 3.7 ലക്ഷം പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ മെയ് പകുതിയോടെ ഇന്ത്യയുടെ സ്ഥിതി സ്‌ഫോടനാത്മകമാവുമെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി, മിഷിഗണ്‍ യൂനിവേഴ്‌സിറ്റി, ഡിഎസ്ഇ എന്നിവയില്‍ നിന്നുള്ള ഒരു കൂട്ടം വിദഗ്ധരും ഡാറ്റാ ശാസ്ത്രജ്ഞരും തയ്യാറാക്കായി കോവ്-ഇന്‍ഡ് 19 പഠന റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ അകലം, യാത്രാ നിരോധനം, ലോക്ക്ഡൗണ്‍ എന്നിങ്ങനെയുള്ള കര്‍ശന നിയന്ത്രണത്തിലൂടെ കേസുകള്‍ ഗണ്യമായി കുറയ്ക്കാനാവുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.


വിവിധ സംസ്ഥാനങ്ങളില്‍ അടച്ചിടുന്ന നഗരങ്ങളുടെ പട്ടിക:

ആന്ധ്രപ്രദേശ്: പ്രകാശം, വിജയവാഡ, വിശാഖ്

ചണ്ഡീഗഡ്: ചണ്ഡീഗഡ്

ഛത്തീസ്ഗഡ്: റായ്പൂര്‍

ഡല്‍ഹി: സെന്‍ട്രല്‍ ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി, പശ്ചിമ ഡല്‍ഹി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, പശ്ചിമ ഡല്‍ഹി.

ഗുജറാത്ത്: കച്ച്, രാജ്‌കോട്ട്, ഗാന്ധിനഗര്‍, സൂറത്ത്, വഡോദര, അഹമ്മദാബാദ്.

ഹരിയാന: ഫരീദാബാദ്, സോണിപഥ്, പഞ്ചകുള, പാനിപ്പത്ത്, ഗുരുഗ്രാം

ഹിമാചല്‍ പ്രദേശ്: കാന്‍ഗ്ര

ജമ്മു കശ്മീര്‍: ശ്രീനഗര്‍, ജമ്മു

കര്‍ണാടക: ബാംഗ്ലൂര്‍, ചിക്കബല്ലാപുര്‍, മൈസൂര്‍, കൊടക്, കലബുര്‍ഗി.

കേരളം: അലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍.

ലഡാക്ക്: കാര്‍ഗില്‍, ലേ

മധ്യപ്രദേശ്: ജബല്‍പൂര്‍

മഹാരാഷ്ട്ര: അഹമ്മദ്‌നഗര്‍, ഔറംഗബാദ്, മുംബൈ, നാഗ്പൂര്‍, മുംബൈ സബര്‍ബ്, പൂനെ, രത്‌നഗിരി, റായ്ഗഡ്, താനെ, യവത്മാല്‍.

ഒഡീഷ: ഖുര്‍ദ

പുതുച്ചേരി: മാഹി

പഞ്ചാബ്: ഹോഷിയാര്‍പൂര്‍, എസ് എ എസ് നഗര്‍, എസ്.ബി.എസ് നഗര്‍

രാജസ്ഥാന്‍: ഭില്‍വാര, ജുഞ്ജുനു, സിക്കാര്‍, ജയ്പൂര്‍

തമിഴ്‌നാട്: ചെന്നൈ, ഈറോഡ്, കാഞ്ചീപുരം

തെലങ്കാന: ഭദ്രദ്രി, കോതഗുഡെം, ഹൈദരാബാദ്, മെഡ്ചായ്, രംഗ റെഡ്ഡി, സംഗ റെഡ്ഡി.

ഉത്തര്‍പ്രദേശ്: ആഗ്ര, ജിബി നഗര്‍, ഗാസിയാബാദ്, വാരണാസി, ലഖിംപൂര്‍ ഖേരി, ലക്‌നോ,

ഉത്തരാഖണ്ഡ്: ഡെറാഡൂണ്‍

പശ്ചിമ ബംഗാള്‍: കൊല്‍ക്കത്ത, നോര്‍ത്ത് 24 പര്‍ഗാനാസ്.




Next Story

RELATED STORIES

Share it