Sub Lead

ലോക്ക് ഡൗണ്‍ കാലത്തെ ടിക്കറ്റുകളുടെ പണം തിരികെ നല്‍കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍

ലോക്ക്ഡൗണ്‍ കാലയളവില്‍ നാട്ടിലേക്ക് വരാനായി വിമാനടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ മുഴുവന്‍പണവും തിരികെ നല്‍കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു.

ലോക്ക് ഡൗണ്‍ കാലത്തെ ടിക്കറ്റുകളുടെ പണം തിരികെ നല്‍കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍
X

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം. ലോക്ക്ഡൗണ്‍ കാലയളവില്‍ നാട്ടിലേക്ക് വരാനായി വിമാനടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ മുഴുവന്‍പണവും തിരികെ നല്‍കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. ക്യാന്‍സലേഷന്‍ ഫീസും ഈടാക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനക്കമ്പനി പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ആഭ്യന്തര വിമാനയാത്രക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ആദ്യ ഘട്ട ലോക്ക്ഡൗണ്‍ കാലയളവില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണമാണ് തിരികെ നല്‍കുന്നത്. മാര്‍ച്ച് 3 വരെയുളള യാത്രകള്‍ക്കായി മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം പൂര്‍ണമായി മടക്കി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ വ്യോമയാന കമ്പനികളോട് ആവശ്യപ്പെട്ടത്. സമാന കാലയളവില്‍ ബുക്ക് ചെയ്ത ആഭ്യന്തര വിമാനയാത്രക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ടിക്കറ്റ് റദ്ദാക്കാനുളള അപേക്ഷ നല്‍കി മൂന്നാഴ്ചക്കകം പണം റീഫണ്ട് ചെയ്യണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ചില വിമാനക്കമ്പനികള്‍ പണം തിരികെ നല്‍കാന്‍ വിസമ്മതിക്കുന്നതായി നിരവധി ഉപഭോക്തൃ സംഘങ്ങള്‍ പരാതിപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it