തബ് ലീഗിനു പോയ കടയ്ക്കല്‍ സ്വദേശിക്ക് കൊറോണയെന്നു വ്യാജ പ്രചാരണം
BY BSR31 March 2020 5:34 PM GMT

X
BSR31 March 2020 5:34 PM GMT
കൊല്ലം: കടയ്ക്കല്‍ ചിതറ കോത്തലയില്‍ തബ് ലീഗിന് പോയയാള്‍ക്ക് കൊറോണയെന്ന് വ്യാജ പ്രചാരണം. ഇക്കഴിഞ്ഞ 22നു ചെന്നൈയില്‍ നിന്നെത്തിയ ഇദ്ദേഹം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞുവരികയായിരുന്നു. എന്നാല്‍ പ്രദേശത്തുള്ള ചിലര്‍ സംഘടിച്ച് ഇദ്ദേഹത്തെ വീട്ടില്‍ നിന്ന് മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചു. ഇതേത്തുടര്‍ന്ന് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ഇവിടെ നിന്നു മാറ്റി. കൊട്ടാരക്കരയില്‍ നിന്ന് ആംബുലന്‍സെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കുന്നില്ല. പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേയ്‌സ്ബുക്കിലും വ്യാപകമായി വ്യാജ പ്രചാരണമാണ് നടക്കുന്നത്. വ്യാജ പ്രചരാണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കടയ്ക്കല്‍ സിഐ രാജേഷ് പറഞ്ഞു.
Next Story
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT