കൊറോണ: കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച പ്രവാസിയുടെ ഫലം നെഗറ്റീവ്

കണ്ണൂര്‍: കൊവിഡ് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണു മരിച്ച കണ്ണൂര്‍ സ്വദേശിയായ പ്രവാസിയുടെ ഫലം നെഗറ്റീവ്. കണ്ണാടിപ്പറമ്പ് ചേലേരി കായച്ചിറയിലെ വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച അബ്ദുല്‍ ഖാദറി(65)ന്റെ പരിശോധനാഫലമാണ് നെഗറ്റീവായത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടതെന്ന്
റിപോര്‍ട്ട്. ഈ മാസം 21ന് വിദേശത്തു നിന്നെത്തിയ അബ്ദുല്‍ ഖാദറിനു കൊറോണ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. എങ്കിലും സ്രവ പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടം ചെയ്യും. ഫലം വന്ന ശേഷം സംസ്‌കാരം നടത്തിയാല്‍ മതിയെന്ന തീരുമാനപ്രകാരം മൃതദേഹം പരിയാരത്തേക്ക് രാവിലെ തന്നെ മാറ്റുകയായിരുന്നു. കോഴിക്കോട്ടേക്ക് രാവിലെ തന്നെ സ്രവം അയച്ചിരുന്നെങ്കിലും രണ്ടു ദിവസമെടുക്കും റിസല്‍ട്ട് വരാനെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, കണ്ണൂര്‍ ജില്ലാ കലക്ടര്‍ സുഭാഷ് ഇടപെട്ട് ഫലം വേഗത്തിലാക്കുകയായിരുന്നു.
ഫലം നെഗറ്റീവായതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് മതാചാരപ്രകാരം ഖബറടക്കാന്‍ വിട്ടു നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭാര്യ: സൈനബ. മക്കള്‍: സമീര്‍, സുഹറാബി, നജ്‌ല, നഹ്‌ല.
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMTജനതാദള്‍ (എസ്) എന്‍ഡിഎയില്‍ ചേര്‍ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTഏഷ്യന്‍ ഗെയിംസ്: അരുണാചല്‍ താരങ്ങള്‍ക്ക് ചൈനയുടെ വിലക്ക്
22 Sep 2023 11:13 AM GMTഎസി മൊയ്തീന്റെ പേര് പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;...
22 Sep 2023 10:56 AM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTആരോഗ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി കെ എം ഷാജി
22 Sep 2023 8:52 AM GMT