- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജാര്‍ഖണ്ഡില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് മേള; തടയാനെത്തിയ പോലിസുകാരെ ഗ്രാമവാസികള്‍ അടിച്ചോടിച്ചു
ബലപ്രയോഗത്തിന് ശ്രമിച്ച പോലിസിനെ ഗ്രാമവാസികള്‍ കല്ലും വടികളുമുപയോഗിച്ച് ആക്രമിച്ചു. ഗ്രാമവാസികള്‍ കൂട്ടത്തോടെയെത്തി പോലിസിനെ അടിച്ചോടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായി പോലിസുകാര്‍ സുരക്ഷിത സ്ഥാനത്തേക്ക് ഓടുന്നതും വാഹനങ്ങളില്‍ കയറി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

റായ്പൂര്‍: കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കെ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി നൂറുകണക്കിനാളുകള്‍ പങ്കെടുത്ത മേള തടയാനെത്തിയ പോലിസ് സംഘത്തെ ഗ്രാമവാസികള്‍ ആക്രമിച്ചു. ജാര്‍ഖണ്ഡ് സരൈകേലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. കൊവിഡ് രണ്ടാം തരംഗം പടര്‍ന്നുപിടിക്കുന്നത് തടയുന്നതിനായി പോലിസും സര്‍ക്കാര്‍ ഭരണകൂടവും നിയന്ത്രണങ്ങള്‍ ശക്തമാക്കിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഗ്രാമവാസികള്‍ കൂട്ടംചേര്‍ന്ന് മേള സംഘടിപ്പിച്ചത്. ഗ്രാമത്തില്‍ മേള നടക്കുന്നുവെന്ന വിവരമറിഞ്ഞാണ് ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫിസറും ഒരുകൂട്ടം പോലിസും സ്ഥലത്തെത്തിയത്.
കൊവിഡ് വ്യാപനത്തിന് കാരണമാവുമെന്നതിനാല്‍ മേള നിര്‍ത്തിവയ്ക്കാന്‍ ബിഡിഒ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമവാസികളോട് പിരിഞ്ഞുപോവാന്‍ പോലിസ് ആവശ്യപ്പെട്ടു. എന്നാല്‍, മൈതാനത്ത് തടിച്ചുകൂടിയ നൂറുകണക്കിനാളുകള്‍ ഇതിന് തയ്യാറായില്ല. പോലിസുകാരും ഗ്രാമവാസികളുമായുള്ള വാക്കുതര്‍ക്കം ഒടുവില്‍ കൈയാങ്കളിയിലെത്തി. ബലപ്രയോഗത്തിന് ശ്രമിച്ച പോലിസിനെ ഗ്രാമവാസികള്‍ കല്ലും വടികളുമുപയോഗിച്ച് ആക്രമിച്ചു. ഗ്രാമവാസികള്‍ കൂട്ടത്തോടെയെത്തി പോലിസിനെ അടിച്ചോടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായി പോലിസുകാര്‍ സുരക്ഷിത സ്ഥാനത്തേക്ക് ഓടുന്നതും വാഹനങ്ങളില്‍ കയറി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
ഗ്രാമവാസികളില്‍ പലരും മാസ്‌ക് ധരിച്ചിട്ടില്ലെന്നും വ്യക്തമാണ്. മൂന്നുപേര്‍ ചേര്‍ന്ന് ഒരു പോലിസുകാരനെ വടികൊണ്ട് മര്‍ദ്ദിക്കുന്നുമുണ്ട്. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍, പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജിനെയും ഗ്രാമീണര്‍ മര്‍ദ്ദിച്ചതായി പോലിസ് പറഞ്ഞു. മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെന്നപോലെ കൊവിഡ് കേസുകള്‍ ജാര്‍ഖണ്ഡിലും കുതിച്ചുയരുകയാണ്. വ്യാഴാഴ്ച മുതല്‍ സംസ്ഥാനം പൂട്ടിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യമേഖല ഓഫിസുകള്‍ എന്നിവ അടച്ചുപൂട്ടലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















