Sub Lead

കോപ്പാ അമേരിക്ക; കുട്ടീഞ്ഞോയ്ക്ക് ഡബിള്‍; ബ്രസീലിന് ആദ്യ ജയം

ബൊളീവിയക്കെതിരേ 3-0ത്തിന്റെ ജയമാണ് കാനറിപട നേടിയത്. നെയ്മര്‍ക്ക് പകരം ടീമിന്റെ പ്രതീക്ഷയായ ഫിലിപ്പെ കുട്ടീഞ്ഞോയാണ് ബ്രസീലിനായി രണ്ട് ഗോള്‍ നേടിയത്.

കോപ്പാ അമേരിക്ക; കുട്ടീഞ്ഞോയ്ക്ക് ഡബിള്‍; ബ്രസീലിന് ആദ്യ ജയം
X

സാവോപോളോ: കോപ്പാ അമേരിക്കയില്‍ ആതിഥേയരായ ബ്രസീലിന് ആദ്യ ജയം. ബൊളീവിയക്കെതിരേ 3-0ത്തിന്റെ ജയമാണ് കാനറിപട നേടിയത്. നെയ്മര്‍ക്ക് പകരം ടീമിന്റെ പ്രതീക്ഷയായ ഫിലിപ്പെ കുട്ടീഞ്ഞോയാണ് ബ്രസീലിനായി രണ്ട് ഗോള്‍ നേടിയത്. മൂന്നാമത്തെ ഗോള്‍ എവര്‍ട്ടണിന്റെ വകയായിരുന്നു.

ആദ്യ പകുതില്‍ ബ്രസീല്‍ മുന്നിട്ട് കളിച്ചെങ്കിലും ഗോള്‍ അന്യം നില്‍ക്കുകയായിരുന്നു. ബൊളീവിയന്‍ ഗോളിയുടെ മികവ് ആതിഥേയര്‍ക്ക് തടസ്സമാവുകയായിരുന്നു. തുടര്‍ന്ന് 50ാം മിനിറ്റില്‍ ഒരു പെനാല്‍റ്റിയിലൂടെയാണ് കുട്ടീഞ്ഞോ ടീമിന്റെ ആദ്യ ഗോള്‍ നേടിയത്. 53ാം മിനിറ്റില്‍ ഉഗ്രന്‍ ഷോട്ടിലൂടെ കുട്ടീഞ്ഞോ തന്റെ രണ്ടാം ഗോളും നേടി. ഫിര്‍മിനോയുടെ ക്രോസില്‍ നിന്നാണ് കുട്ടീഞ്ഞോയുടെ ഗോള്‍. 84ാം മിനിറ്റില്‍ ഒറ്റയ്ക്കുള്ള മുന്നേറ്റത്തിനൊടുവിലാണ് എവര്‍ട്ടണ്‍ ഗോള്‍ നേടിയത്. 90ാം മിനിറ്റില്‍ ബ്രസീലിന്റെ നാലാം ഗോളിനായി വില്ല്യന്‍ ഒരു മുന്നേറ്റം നടത്തിയെങ്കിലും അത് പാഴായി. മല്‍സരത്തിന്റെ എല്ലാ മേഖലകളിലും ബ്രസീലിന് തന്നെയായിരുന്നു. ആധിപത്യം. കാനറികള്‍ ആദ്യമായി വെള്ളി ജേഴ്‌സിയിലാണ് ഇന്ന് ഇറങ്ങിയത്. ഗ്രൂപ്പ് എ യിലെ ആദ്യ മല്‍സരത്തിലാണ് ഇരുവരും ഏറ്റുമുട്ടിയത്.




Next Story

RELATED STORIES

Share it